പവര്‍ കുറഞ്ഞാലും വേണ്ടില്ല പണം മുഖ്യം! എന്‍ടിപിസി വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്‍

Breaking

തിരുവനന്തപുരം: എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ പോകുന്നത്. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ മുതല്‍ 150 മെഗാ വാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയത് കെഎസ്ഇബിക്ക് നേരിയ തോതില്‍ ആശ്വാസമേകുന്നുണ്ട്. യൂണിറ്റിന് പത്ത് രൂപയില്‍ താഴെ മാത്രം നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ആലോചനയുണ്ടായത്. കെഎസ്ഇബി സ്വയം തീരുമാനം എടുത്ത ശേഷം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *