വൈക്കം മാനേജ്മെന്റ് അസോസിയേഷന് പുതിയ നേതൃത്വം

വൈക്കം:വൈക്കം മാനേജ്മെൻറ് അസോസിയേഷൻ പതിനാറാം ജനറൽ ബോഡി യോഗം വൈക്കം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തി.2026-27ലേക്കുള്ള ഭാരവാഹികളായി ഡോ. എൻ കെ ശശിധരൻ (പ്രസിഡൻ്റ്) രൂപേഷ് ആർ മേനോൻ (സെക്രട്ടറി ജനറൽ)രാജു എം (ട്രഷറർ)കെ പി ശിവജി &ഗീതാദേവി കെ എസ് (വൈസ് പ്രസിഡൻ്റുമാർ)ഷിജോ മാത്യു (സെക്രട്ടറി അഡ്മിൻ) മനോജ് കുമാർ പി ജി (സെക്രട്ടറി പ്രോഗ്രാം) സുരേഷ് ടി ആർ സെക്രട്ടറി പിആർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. 2025 മെയ് […]

Continue Reading

കെ.ബിനിമോന് വൈക്കത്ത് ഉജ്ജ്വല സ്വീകരണം

വൈക്കം:30 വര്‍ഷത്തിന് ശേഷം വൈക്കത്ത് നിന്നും കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കെ.ബിനിമോനെ യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടേ അകമ്പടിയോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭവനുമുന്നിലെത്തിയ ബിനിമോനെ യു.ഡി.എഫ് നേതാക്കളും അണികളും ചേര്‍ന്ന് പൂമാലകളും ാളുകളും അണിയിച്ചും സ്വീകരണം നല്‍കി. കെ.പി.സി.സി മെനപര്‍ മോഹന്‍.ഡി.ബാബു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍മാരായ ബി.രാജശേഖരന്‍, രേണുക രതീഷ്, ഇടവട്ടം ജയകുമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

ബണ്ട് അടച്ചിട്ട് നാലുമാസം , കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമായി. ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു.

Continue Reading

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റെ ഉദ്ഘാടനം 15 ന്

വൈക്കം : വൈക്കം ടൗണ്‍ K 349-ാം നമ്പര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആധുനിക സംവിധാനത്തോടെ നവീകരിച്ച മന്ദിരം 15 ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ. വി. പവിത്രന്‍ അദ്ധ്യക്ഷത വഹിക്കും. സി. കെ. ആശ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. സഹകാരികളേയും ക്ഷീരകര്‍ഷകരേയും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ആദരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.ചിത്രവിവരണം […]

Continue Reading

പൂന്തോടത്ത് പുതിയ പാലത്തിന് തുടക്കമായി

വൈക്കം : നഗരസഭ 26-ാം വാർഡിൽ പൂന്തോടത്ത് ഭാഗത്തെയും ഉദയനാപുരം പഞ്ചായത്തിൻറെ ശ്രീനാരായണപുരം വിജാഗിരി ഫാക്ടറി റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് എംഎൽഎ – സി കെ ആശ ശിലാ സ്ഥാപനം നിർവഹിച്ചു. പൂന്തോടത്ത് ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ബിജു , ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി കെ ആനന്ദവല്ലി , നഗരസഭ വൈസ് ചെയർമാൻ പി. റ്റി സുഭാഷ് വൈക്കം നഗരസഭ […]

Continue Reading

പാലത്തിലൂടെ ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടി

വൈക്കം: അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പാർത്ഥശേരി പ്രതാപന്റെ മകൾ പൂജ പി. പ്രതാപാണ് ( 17 ) മരിച്ചത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി, പിന്നീട് പാലത്തിന്റെ കൈവരിയിൽ നിന്നും മുവാറ്റുപുഴയാറിലേക്ക് എടുത്തു ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയാണ് പൂജ.

Continue Reading

ഇടയാഴം, ബണ്ട് റോഡ്: വീതിയില്ല; ഭീതി; ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്

വൈക്കം: വൈക്കം-വെച്ചൂർ റോഡിലെ പ്രധാന ജംഗ്ഷനായ ഇടയാഴത്തും ബണ്ട് റോഡിലും ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. റോഡിനു വീതിയില്ലാത്തതാണ് കാരണം. ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ ഗ്യാസ് ലോറികളും ടാങ്കറുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ജംക്‌ഷനിൽ അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമാകുന്നുണ്ട്. കല്ലറ, വൈക്കം, വെച്ചൂർ ഭാഗങ്ങളിൽനിന്ന് രാവിലെയും വൈകിട്ടും ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ല.

Continue Reading

അഷ്ടമി മഹോത്സവത്തിന് ക്ഷേത്രനഗരി ഒരുങ്ങുന്നു

വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1 നാണു ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. നവംബർ 30 നു ആണ് കൊടിയേറ്ററിയിപ്പ്. ഡിസംബർ 12 നു ആണ് വൈക്കത്തഷ്ടമി. പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവംബർ 2 തീയതികളിലാണ് നടക്കുക. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും […]

Continue Reading

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടന്നു

ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി ശ്രീ രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി. ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ശ്രീ ഷാനു വി എസ് ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ ശ്രീ അരുൺ സി മോഹന്‍, മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീമതി ബിന്ദു ശശികുമാർ, […]

Continue Reading

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം: രൂപേഷ് ആർ. മേനോൻ

വൈക്കം: വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന മരുന്ന് നൽകിയതായിആരോപണമുയർന്നിരിക്കുന്നത്. ഓരോ മനുഷ്യ ജീവനും അതീവ വില കൽപിക്കേണ്ട ആശുപത്രിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായിരിക്കുന്നത് അതീവ ഗുരുതര വീഴ്ചയാണെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.

Continue Reading