Sports
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്ഷു ധില്ലന് വെള്ളിയും രുദ്രാംക്ഷ് പാട്ടീല് വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി. ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റർ എയർ റൈഫിളിൽ വനിതാ […]
KERALA
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു. തോരാമഴയുടേയും വറുതിയുടേയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കർക്കടകത്തിലെ കഷ്ടതകൾ മറക്കാൻ തുടങ്ങുന്ന സമയം. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് […]
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി
കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കോൺഗ്രസിന്റെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് മഹിളാമോർച്ച പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തി. കാസർഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് നിർത്തിയിട്ടു. ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാർ വ്യകത്മാക്കി. തുടർന്ന് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. സംസ്ഥാനത്തിന് ഉടനീളം […]
Entertainment
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ. […]
മോഹന്ലാല് – വിഷ്ണു മോഹന് ചിത്രം ‘ഓപ്പറേഷന് ഗംഗ’; നിര്മ്മാണം ഗോകുലം ഗോപാലന്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില് ഗോകുലം ഗോപാലന് നിര്മ്മിക്കുന്ന മോഹന്ലാല് ചിത്രമായ L367-ന്റെ ടൈറ്റില് പ്രഖ്യാപിച്ചു. വിഷ്ണു മോഹന് രചനയും സംവിധാനവും നിര്വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന് ഗംഗ’ എന്നാണ് പേര് നല്കിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലന്, വി. സി. പ്രവീണ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്- കൃഷ്ണമൂര്ത്തി. മെഗാ ബജറ്റില് വമ്പന് കാന്വാസില് ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന് ഗംഗ’. ഈ […]
മനസില് എന്നെന്നും കളിയാടട്ടേ ഉണ്ണിക്കണ്ണന്; ഇന്ന് ശ്രീകൃഷ്ണജയന്തി
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില് പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരുമെത്തും. സ്നേഹത്തിന്റെയും ധര്മ്മത്തിന്റെയും സന്ദേശം ഉണര്ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില് ഭക്ത മനസുകളില് നിറയുക. ദ്വാപര യുഗത്തില് ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന് ജനിച്ചതെന്നാണ് വിശ്വാസം. കേരളത്തില് ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില് മറ്റിടങ്ങളില് ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില് കേരളത്തിലെ ക്ഷേത്രങ്ങളില് വിശേഷാല് പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള് സദ്യയും […]
-
seks_faMr commented on ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം: На платформе познакомиться с женщиной для секса мо
-
GracewiG commented on ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം: A short animation loop I am working on has several
-
seks_brMr commented on ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം: На платформе сайт знакомств для секса можно найти
-
seks_yvMr commented on ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം: На платформе знакомства для секса бесплатно можно
-
seks_egMr commented on ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം: На платформе секс чат знакомства можно найти едино
