ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം; ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞു. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകവേയാണ് കോടതിയുടെ ഇടപെടല്‍. കുട്ടികളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പൗരത്വ രേഖയോ കുടിയേറ്റ നിലയോ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പുതിയ ആവശ്യം. കുട്ടികളുടെ പാസ്പോര്‍ട്ടിന് കുടിയേറ്റ പദവി രേഖകള്‍ ആവശ്യപ്പെടുന്ന നീക്കം ഇതാദ്യമാണ്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും ശത്രുരാജ്യങ്ങളിലുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെയും […]

Continue Reading

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും […]

Continue Reading

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഐആര്‍ജിസി

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. […]

Continue Reading

ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി; ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. ആക്രമണങ്ങള്‍ ഐആര്‍ജിസിയെ ലക്ഷ്യമിട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന് അമേരിക്ക വ്യക്തമാക്കി. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. ഇറാനിലെ ലാറക് ദ്വീപിലേക്ക് അമേരിക്ക നടത്തിയ ആക്രമണവും ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് നടത്തിയ പ്രത്യാക്രമണവും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനയ്ക്കു […]

Continue Reading

ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപം എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം

ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇക്കഴിഞ്ഞ 25-ാം തിയതി കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ […]

Continue Reading

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല. അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര്‍ […]

Continue Reading

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം […]

Continue Reading

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് […]

Continue Reading

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍. 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള്‍ അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില്‍ കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വിദഗ്ധ സംഘമാണ്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധ സംഘവും ഒപ്പമുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ഗണ്ഡക് നദിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ […]

Continue Reading

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണം. നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ പാര്‍ക്കിങ്ങിനും വഴിയോര കച്ചവടത്തിനും വിലക്ക് ഏര്‍പ്പെടുത്തി. രാവിലെ പത്ത് മുതല്‍ എറണാകുളത്തും ആലുവയിലും വാഹനങ്ങള്‍ വഴി തിരിച്ച് വിടും. നാല് മണിക്ക് കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷത്തിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. 6 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ആലുവയില്‍നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട […]

Continue Reading