ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു. കൊൽക്കത്തയിൽ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.

Continue Reading

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്‌നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ […]

Continue Reading

‘അതെ അയാൾ കാൽപ്പന്തിന്റെ രാജാവാണ്’; പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം. ഈ ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ പ്രവേശിച്ചു. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എൺപത്തി മൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. പിന്നീടങ്ങോട്ട് ചരിത്രം.

Continue Reading

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ ബോര്‍ജസിന്റെ […]

Continue Reading

തോല്‍ക്കാന്‍ മനസില്ല; രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍; ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം സമനിലയില്‍

രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍ – ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ കളെ നിറഞ്ഞ് കളിക്കുന്ന ഇറാനെയാണ് കണ്ടത്. ന്യൂസിലന്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് പലപ്പോഴും ഇരച്ച് കയറുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ എല്ലാം തകിടം മറിഞ്ഞു. എലിജാ ജസ്റ്റ് പന്ത് […]

Continue Reading

നെയ്മർ ജൂനിയർക്ക് പരുക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർക്ക് പരുക്ക്. മസിലിനേറ്റ പരുക്കേനെ തുടർന്ന് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരം നെയ്മറിന് നഷ്ടമാകും. ജൂൺ 13ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുക. എംആർഐ സ്‌കാൻ നടത്തിയപ്പോൾ രണ്ട് പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. തന്റെ പഴയ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് നെയ്മറിന് പരിക്കേറ്റത്. 2023ന് ശേഷം ദേശീയ ടീമിനായി കളിക്കാതിരുന്ന നെയ്മറിനെ മുഖ്യ പരിശീലകൻ കാർലോ ആൻഞ്ചലോട്ടി അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്. […]

Continue Reading

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന സിറ്റി-ബോണ്‍മൗത്ത് മത്സരത്തില്‍ സിറ്റിയുടെ പതനത്തോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. മാത്രമല്ല സിറ്റിക്കും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി […]

Continue Reading

ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഡെന്‍മാര്‍ക്കിലെ ഹോഴ്‌സന്‍സില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണില്‍ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസിസിനെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ചൈനയോടൊപ്പം ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയുമായി നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ആദ്യ ദിവസം കാനഡയെ 4-1ന് തോല്‍പ്പിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ 5-0നും കാനഡ 4-1 നും തകര്‍ത്തുവിട്ടു.

Continue Reading

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും.

Continue Reading

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

അഫ്ഗാനിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാപുര്‍ സദ്രാനെ അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമോ ഫാഹോസൈറ്റിക് ലിംഫോഹിസ്റ്റിയോ സെറ്റോസീസ് (എച്ച്.എല്‍.എച്ച്.) രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം അവയവങ്ങളെ തന്നെ തകര്‍ക്കുന്ന അവസ്ഥയാണിത്. 38-കാരനായ താരത്തെ ഗുരുതരാവസ്ഥയിലായതോടെയാണ് അഫ്ഗാനിസ്താനില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് എത്തിച്ചത്. ഐ.സി.സി. ചെയര്‍മാന്‍ ജയ്ഷാ, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ എന്നിവരുടെ ഇടപെടലാണ് താരത്തിന് വിസ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായകരമായത്. ഇടംകൈയന്‍ പേസറായ താരം അഫ്ഗാനിസ്താന് […]

Continue Reading