KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കോൺഗ്രസിന്റെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് മഹിളാമോർച്ച പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തി. കാസർഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് നിർത്തിയിട്ടു. ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാർ വ്യകത്മാക്കി. തുടർന്ന് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. സംസ്ഥാനത്തിന് ഉടനീളം […]

Continue Reading

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാഫലമുണ്ടാകുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ […]

Continue Reading

കെ.ബിനിമോന് വൈക്കത്ത് ഉജ്ജ്വല സ്വീകരണം

വൈക്കം:30 വര്‍ഷത്തിന് ശേഷം വൈക്കത്ത് നിന്നും കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത കെ.ബിനിമോനെ യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടേ അകമ്പടിയോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭവനുമുന്നിലെത്തിയ ബിനിമോനെ യു.ഡി.എഫ് നേതാക്കളും അണികളും ചേര്‍ന്ന് പൂമാലകളും ാളുകളും അണിയിച്ചും സ്വീകരണം നല്‍കി. കെ.പി.സി.സി മെനപര്‍ മോഹന്‍.ഡി.ബാബു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി.ഉണ്ണി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍മാരായ ബി.രാജശേഖരന്‍, രേണുക രതീഷ്, ഇടവട്ടം ജയകുമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

എസ്എസ്എൽസി  പരീക്ഷാ  ഫലം  മേയ് 15ന് പ്രഖ്യാപിക്കും;​ ഹയർ സെക്കൻഡറി മേയ് 22ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15നും ഹയർ സെക്കൻഡറി, വൊക്കേഷൽ ഹയർ സെക്കൻഡറി ഫലം മേയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻതന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

Continue Reading

പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 2.44 കോടി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭതിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പിയപ്പോൾ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. പാചകവാതക ക്ഷാമത്തെ തുടർന്ന് സംസ്ഥാ നത്തെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നപ്പോഴാണ് കുടുംബശ്രീക്ക് ഈ വരുമാനം നേടാനായത്. പോളിംഗ് സ്‌റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈമികച്ച വരുമാനം നേടിയത്. കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണ വിതരണം. സംസ്ഥാനത്താകെ പ്രവർത്തിച്ച 11,272 പോളിങ് ബൂത്തുകളിലും 85 സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്കും കുടുംബശ്ര […]

Continue Reading

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം വലയുകയാണ് ഇപ്പോഴും നിരവധിപേർ. സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില കുത്തനെ ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുണ്ട്. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പ്രതിസന്ധിയിൽ നിന്ന് സർവേ ഭൂമി ഉടമകൾ. ഭൂമി വാങ്ങാനോ പണയം വയ്ക്കാനോ കഴിയാത്ത സ്ഥിതിയെന്ന് ഭൂ ഉടമകൾ പറയുന്നു. പത്ത് ലക്ഷത്തിന് മുകളിൽ വിലയുണ്ടായിരുന്ന ഭൂമിയ്ക്ക് നാല് ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്. […]

Continue Reading

ബണ്ട് അടച്ചിട്ട് നാലുമാസം , കുപ്പത്തൊട്ടിയായി വേമ്പനാട്ടുകായൽ

കോട്ടയം: തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് നാലുമാസം പിന്നിട്ടതോടെ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമായി. ഒഴുക്കില്ലാതെ പോളയും പായലും നിറഞ്ഞു ജലഗതാഗതവും ബുദ്ധുമുട്ടിലായി. മത്സ്യസമ്പത്തിനെയും ബാധിച്ചത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനവും മുട്ടിച്ചു.

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ […]

Continue Reading

ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം

വൈക്കം: ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം സ്വമേധയാ നീക്കണമെന്ന് വൈക്കം നഗരസഭ അറിയിപ്പ്. അല്ലാത്തപക്ഷം ഇവ നീക്കാനുള്ള ചെലവും പിഴയും അടച്ചാൽ മാത്രം പോര പോലീസ് കേസും ഉണ്ടാകും. നഗരസഭയിലെ പൊതുനിരത്തുകളിലും, പരിധിയിലുള്ള റോഡരികുകളിലും മറ്റിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികളും, കൊടി തോരണങ്ങളും, താൽക്കാലിക പ്രചരണ […]

Continue Reading

കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വർധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. എൽ.ഡി.എഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ 80 സീറ്റിലധികം ഉറപ്പാണെന്നാണ് യു.ഡി.എഫ് ക്യാമ്പ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ 100 […]

Continue Reading