തിരുവനന്തപുരം: കേരളത്തിൽ നിയമസഭതിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പിയപ്പോൾ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. പാചകവാതക ക്ഷാമത്തെ തുടർന്ന് സംസ്ഥാ നത്തെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നപ്പോഴാണ് കുടുംബശ്രീക്ക് ഈ വരുമാനം നേടാനായത്. പോളിംഗ് സ്റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈമികച്ച വരുമാനം നേടിയത്. കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണ വിതരണം. സംസ്ഥാനത്താകെ പ്രവർത്തിച്ച 11,272 പോളിങ് ബൂത്തുകളിലും 85 സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്കും കുടുംബശ്ര ഭക്ഷണം നൽകിയിരുന്നു. കൂടുതൽ വരുമാനം നേടിയ കണ്ണൂർ ജില്ലയിലെ വരുമാനം 51.09 ലക്ഷം രൂപയാണ് തിരുവനന്തപുരം 49.34 ലക്ഷം,എറണാ കുളം 47.47 ലക്ഷം ജില്ലകളാണ് തൊട്ടുപിന്നിൽ. ഭക്ഷണവിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്ക് ആണ് ഈ വരുമാനം കിട്ടുന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്ത് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രംങ്ങളിലുമാണ് കഫേകൾ വഴി പ്രഭാതഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തത്.
