രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍ […]

Continue Reading

ആന്‍ഡി റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നു; ക്ലബ്ബിനായി ഇതുവരെ കളിച്ചത് 373 മത്സരങ്ങള്‍

ലിവര്‍പൂള്‍ പ്രതിരോധക്കോട്ട കാത്ത മിന്നുംതാരം ആന്‍ഡി റോബര്‍ട്ട്സണ്‍ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും. ക്ലബ്ബിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലെ ഒമ്പത് മികച്ച വിജയങ്ങളില്‍ ടീമിന്റെ ഭാഗമായി നിന്ന സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റന്‍ ഈ വേനല്‍ക്കാലത്ത് കരാര്‍ കാലാവധി അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളിനായി ഇതുവരെയുള്ള 373 മത്സരങ്ങളിലൂടെ സമീപ വര്‍ഷങ്ങളിലെ ക്ലബ്ബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് റോബര്‍ട്ട്‌സണ്‍ ലിവര്‍പൂള്‍ വിടുന്നത്. 2017-ല്‍ ഹള്‍ സിറ്റിയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ റോബര്‍ട്ട്‌സണ്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, […]

Continue Reading

ചാമ്പ്യന്‍സ് ലീഗില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍; ബാഴ്‌സയും ലിവര്‍പൂളും അത്‌ലറ്റികോ മാഡ്രിഡും പിഎസ്ജിയും കളത്തില്‍

ചാമ്പ്യന്‍സ് ലീഗിലെ രണ്ട് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. ബുധനാഴ്ച രാത്രി 12.30-ന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാമ്പ് ന്യൂവില്‍ ബാഴ്‌സലോണ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനെ നേരിടുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. ലിവര്‍പുളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലാലിഗയില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ബാഴ്സയും അത്‌ലറ്റിക്കോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ഈ മത്സരത്തില്‍ ബാഴ്‌സ 2-1 ന് വിജയിച്ചിരുന്നുവെങ്കിലും മാര്‍ക്കസ് റാഷ്‌ഫോഡിനെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും […]

Continue Reading

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Continue Reading

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരായി നാപോളി; രണ്ട് ഗോളിന് തോല്‍പ്പിച്ചത് ബോളോഗ്നയെ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് നാപ്പോളിയിലേക്ക് ചേക്കേറിയ സ്‌ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലുണ്ട് മുന്‍നിരയെ നയിച്ച നാപോളി ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറ്റൊരു ഇറ്റാലിയന്‍ ക്ലബ് ആയ ബൊലോഗ്‌നയെയാണ് കലാശപ്പോരില്‍ അവര്‍ പരാജയപ്പെടുത്തിയത്. ഡെന്‍മാര്‍ക്ക് താരമായ ഹോജ്‌ലുണ്ട് ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്. 39, 57 മിനിറ്റുകളില്‍ ബ്രസീലിയന്‍ വിംഗര്‍ ഡേവിഡ് നെരെസ് ആണ് നാപോളിയുടെ രണ്ട് ഗോളുകളും നേടിയത്. ഒരു ഗോള്‍ വഴങ്ങിയതിന് […]

Continue Reading

ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ. ശുഭ്മാൻ ഗിൽ ടീമിൽ ഇല്ല. ജിതേഷ് ശർമ്മക്കും സ്‌ക്വാഡിൽ ഇടമില്ല. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പർ.ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെയാണ് പ്രഖ്യപിച്ചത്. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

Continue Reading

മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അർജന്റീന ഫുട്ബോൾ താരം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ. രാവിലെ 10.45ന് ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ 20 മിനിറ്റോളം ചിലവഴിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. വൈകീട്ട് 3.30ന് ഫിറോസ് ഷാ […]

Continue Reading

സൂപ്പര്‍ ലീഗ് കേരള: മാറ്റിവെച്ച സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സും ഏറ്റുമുട്ടും. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് നിര്‍ദ്ദേശിച്ചതിനെ […]

Continue Reading

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിൻ്റെയും ഉറച്ച വിശ്വാസത്തിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകമായ തെയ്യത്തിൻ്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിൻ്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചത്. ക്ലബ്ബിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ജേഴ്സി പ്രകാശനം ചെയ്തത്. ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന […]

Continue Reading