പുതിയ റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങളെ തേടി ഗ്രാമങ്ങളിലേക്ക്

വൈക്കം : പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന റോളര്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് പരിശീലിക്കാനായി വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമി അവസരം ഒരുക്കുന്നു. പുതിയ സൗജന്യ കോച്ചിംഗ് ക്യാമ്പുകള്‍ ഉടനെ തുടങ്ങുമെന്നും പങ്കെടുക്കുവാന്‍ താല്പര്യമുള്ള കായിക പ്രതിഭകള്‍ എ. ജെ. ജോണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 22-ന് ഉച്ചയ്ക്ക് ശേഷം എത്തിചേരണം. കഴിഞ്ഞവര്‍ഷം ചങ്ങനാശ്ശേരിയില്‍ നടന്ന റവന്യൂ ജില്ല റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ താരങ്ങള്‍ ആയിരുന്നുവെന്ന് കോച്ച് ജോമോന്‍ ജേക്കപ്പ് […]

Continue Reading

മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു. ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട് […]

Continue Reading

കപ്പ് തൂക്കി; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ […]

Continue Reading

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.

Continue Reading

ICC വനിത ലോകകപ്പ്; ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 11 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ പ്രോട്ടീസ് വനിതകൾ നിലവിൽ […]

Continue Reading

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

Continue Reading

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Continue Reading

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ നടത്തുന്നത്. സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്.

Continue Reading

കരാട്ടെ ഗ്രാൻഡ് മാസ്റ്റർ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Continue Reading

വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു.

Continue Reading