സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ; സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ തൃപ്തി

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന ടീം മാനേജർ. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും. സാധാരണക്കാർക്കും മത്സരം കാണാൻ അവസരമൊരുക്കുന്ന രീതിയിലായിലായിരിക്കും ക്രമീകരണം. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

Continue Reading

അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ; സൗകര്യങ്ങൾ വിലയിരുത്തും

കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീമിന്റെ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് 12 മണിക്ക് കൊച്ചിയിലെത്തും. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനാണ് ടീം മാനേജർ എത്തുന്നത്. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും.

Continue Reading

മെസിയും ടീമും കളിക്കുക കൊച്ചിയിൽ

കൊച്ചി: കേരളത്തിലെത്തുന്ന ലോക കപ്പ് ജേതാക്കളായ അർജന്റീന ടീം കളിക്കുന്നത് കൊച്ചിയിൽ. ലയണൽ മെസ്സി അടക്കമുള്ള ടീം ആണ് കേരളത്തിൽ എത്തുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധനക്കു ശേഷം നെഹ്‌റു സ്റ്റേഡിയം വേദിയായി തീരുമാനിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. രണ്ടാംതവണയാണ്‌ മെസിയും അർജന്റീനയും ഇന്ത്യയിലേക്ക്‌ വരുന്നത്‌.

Continue Reading

പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യാ കപ്പിൽ‌ പാകിസ്താനെ കീഴടക്കി ഇന്ത്യ. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും ആയിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന് […]

Continue Reading

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

Continue Reading

ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Continue Reading

ഇന്ത്യക്ക് ഇന്ന് ഫൈനൽ; മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: ഇന്ന് നടക്കുന്ന 20-20 ലോക കപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വെസ്റ്റ് ഇന്ഡീസിലെ ബാർബഡോസിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. മഴ മൂലം കളി തടസ്സപെടുത്തിയാൽ റിസേർവ് ഡേയിൽ പുനരാരംഭിക്കും.

Continue Reading

ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ജൂൺ 6 ന് കുവൈത്തിനെതിരെ നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരിക്കും വിരമിക്കുക എന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. 2011-ല്‍ അര്‍ജുന പുരസ്‌കാരവും 2019-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ഇടവേളയ്ക്കു ശേഷം ഐഎസ്എല്‍ വീണ്ടും; ബ്ലാസ്റ്റേഴ്സിന്റെ മത്സരം മറ്റന്നാള്‍

ഒരുമാസത്തെ ഇടവേള കഴിഞ്ഞു. ഐഎസ്എല്‍ ആരവം ഇന്നുമുതല്‍ വീണ്ടുമുയരും. പോരാട്ടം പഴയതിന്റെ തുടര്‍ച്ചയാണെങ്കിലും ഒരു മാസം മുന്‍പ് ബ്രേക്കെടുക്കുമ്പോഴുള്ള ചിത്രമല്ല ടീമുകളുടേത്. നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ മുതല്‍ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് വരെയുള്ള ടീമുകളില്‍ പലതും ആശങ്കയുടെ നിഴലിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളവരില്‍ ഗോവയും ഒഡീഷയും വര്‍ധിത വീര്യത്തോടെ കളത്തിലെത്തുമ്പോള്‍ കലിംഗ സൂപ്പര്‍ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ പിന്‍നിരയില്‍ നിന്നുള്ള കുതിപ്പും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ഒഡീഷയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

Continue Reading

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

Continue Reading