ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്. 1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ ഇറ്റലി നാലാം ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.

Continue Reading

നെടുമ്പാശ്ശേരിയില്‍ കെ.സി.എയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, കരാര്‍ ഒപ്പിട്ടു……

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544-നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു. അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉള്‍പ്പെടെയുള്ള അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

Continue Reading

മൂന്നാം ടി – 20 യിലും അഫ്ഗാനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ…

രണ്ട് സൂപ്പര്‍ ഓവറുകളുടെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം […]

Continue Reading

ചെസ് ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദ……

ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ചയായിരുന്നു ലോക ചാമ്പ്യനുമേലെ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം കണ്ടത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രജ്ഞാനന്ദയ്ക്കായി.

Continue Reading

ഫിഫ ദി ബെസ്ററ് പുരസ്‌കാരം മെസ്സിക്ക്…

ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്.ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം മെസി നേടുന്നത്.

Continue Reading

അഫ്ഗാനിസ്ഥാനെതിരായ ടി 20 ടീമിനെ പ്രഖ്യാപിച്ചു …

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി ​രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഇത്തവണ ടീമിലില്ല. അതേസമയം, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരെ ടീമിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), […]

Continue Reading

അനായാസ ജയം പിടിച്ചു ഇന്ത്യ ; പരമ്പര സമനിലയിൽ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും […]

Continue Reading
Kerala Blasters vs Punjab FC Match Updates

ഡയമെന്റകോസിന്റെ പെനൽറ്റി ഗോൾ രക്ഷിച്ചു, പഞ്ചാബിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ ജയം. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. 20 പോയിന്റു തന്നെയുള്ള എഫ്സി ഗോവ ഗോൾ ഡിഫറൻസിന്റെ കരുത്തിലാണ് ഒന്നാമതുള്ളത്. 24ന് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. […]

Continue Reading

ലീഗില്‍ അഞ്ചാം തോല്‍വി വഴങ്ങി ബെംഗളൂരു; ജയത്തോടെ ചെന്നൈയിന്‍ ആറാമത്

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് സീസണിലെ അഞ്ചാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തകര്‍ത്തുവിട്ടത്. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.പെനാല്‍റ്റി ഗോളിലൂടെ ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. റാഫേല്‍ ക്രിവെല്ലാരോയാണ് സ്‌കോര്‍ ചെയ്തത്.തുടര്‍ന്ന് 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ദാന്‍ മറെ ചെന്നൈയിന്റെ ഗോള്‍പട്ടിക തികച്ചു.ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും മാത്രമുള്ള ബെംഗളൂരു ഏഴ് […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെ സഞ്ജു സാംസൺ നയിക്കും. രോഹന്‍ സി കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയില്‍ വെച്ചാണ് ടൂര്‍ണമെന്റ്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തോടെ കേരളത്തിന്റെ മത്സരത്തിന് തുടക്കമാവും. സിക്കിം, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഒഡീഷ, സര്‍വീസസ് എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് കേരളം. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി താരങ്ങള്‍ ഇക്കുറി സയിദ് മുഷ്താഖ് അലി […]

Continue Reading