ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ

Breaking Sports

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി. ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനം തുടങ്ങിയത് ആദ്യദിനത്തിന് സമാനമായി. ഇന്നലെ 10 മീറ്റർ എയർ റൈഫിളിൽ വനിതാ ടീം വെള്ളി നേടിയപ്പോൾ ഇന്ന് പുരുഷ ടീമും ഇതേ നേട്ടം ആവർത്തിച്ചു.രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 1890.1 പോയിന്റുമായാണ്‌ വെള്ളി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *