തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

Breaking

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് നില വർധിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യുഡിഎഫ് വിജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഫ് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കിയെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുപിന്നാലെയാണ് ​ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിച്ചത്. തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത് 2140 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. പല്ലശന പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000 കടന്നു. സീറ്റ് നില 15-ൽ നിന്ന് 18 സീറ്റായി വർധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. യുഡിഎഫ് ജയിച്ചയിടങ്ങളിൽ ഇടങ്ങളിൽ അവരുടെ ഭൂരിപക്ഷം നല്ല നിലയിൽ കുറഞ്ഞു. എൽഡിഎഫ് ജയിച്ച ഇടത്ത് വലിയ വർദ്ധനവ് ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *