ബസില്‍ ഒറ്റയ്ക്ക് മുന്‍പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്‌ബോര്‍ഡ് കടന്ന് അകത്തേക്ക് കയറില്ല. ഇതുമാത്രമല്ല, ബസില്‍ തിരക്കായിരിക്കുമോ, ഇരിക്കാന്‍ സീറ്റ് കിട്ടുമോ തുടങ്ങി ഒരു യാത്രയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ആശങ്കകള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ കീര്‍ത്തന സാറ കിരണ്‍. ചുരുക്കിപ്പറഞ്ഞാല്‍ കെഎസ്ആര്‍ടിസി യാത്രയില്‍ അദൃശ്യമായൊരു കൂട്ടായി മാറുകയാണ് കീര്‍ത്തന വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ‘പിങ്ക് സ്പര്‍ശം’.
