പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ തീരുമാനം. കെ എസ്‌ ഹംസയെ ചെയർമാൻ ആക്കിയത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. 5 വർഷമാണ് കാലാവധി. നാലര വർഷം കാലാവധി ശേഷിക്കെയാണ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം. വഖഫ് ബോർഡ് പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന […]

Continue Reading

സി.എസ്.പി; എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു. ഇന്നു മുതല്‍ ഒരു പാര്‍ട്ടിയെന്ന് മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. എ കെ ശശീന്ദ്രനാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് വച്ച് നടക്കും.

Continue Reading
Sabarimala Sannidanam

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മറുപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര്‍ പ്രതികളായ ഈ കേസില്‍ 13 […]

Continue Reading

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ […]

Continue Reading

ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ല; Al ക്യാമറ ഉപയോഗിച്ചുകൊണ്ട് തിരക്ക് നിയന്ത്രിക്കാൻ സംവിധാനം, കെ ജയകുമാർ

പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം. അരവണ ഉൽപാദനത്തിലെ പ്രതിസന്ധി, സന്നിധാനത്തെ തിരക്ക്, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് ബോർഡ് യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. നവംബർ 16ന് ശബരിമല നട തുറക്കും. ഒരുപാട് കാര്യങ്ങൾ ദേവസ്വം ബോർഡിന് ചെയ്തു തീർക്കാനുണ്ട്. Al ക്യാമറ ഉപയോഗിച്ചുകൊണ്ട് തിരക്ക് നിയന്ത്രിക്കാൻ സംവിധാനം സന്നിധാനത്ത് ഉണ്ടായിരിക്കും പൊലീസിന്റെ സഹായത്തോടുകൂടിയാണ് ഇക്കാര്യം ചെയ്യുന്നത്. നിലയ്ക്കലിലായിരിക്കും ഇതിന്റെ പ്രധാന […]

Continue Reading

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് […]

Continue Reading

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കത്ത് അയച്ചിരിക്കുന്നത്.പത്തോളം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. രണ്ടാഴ്ച മുന്‍പാണ് കൊച്ചി മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ ബ്ലൂ പ്രിന്റ് അടക്കം ചില വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആരോ ഹാക്ക് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡി ഉപയോഗിച്ചാണ് […]

Continue Reading

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക് ഗെയിംസിലെ കര്‍ണം മല്ലേശ്വരിയുടെ മെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായാണ് ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിത് സ്വര്‍ണത്തിളക്കമുള്ള വെള്ളി നേട്ടമാണ്. എല്ലാ മേജര്‍ ഇവന്റ്‌സിലും ഭരോദ്വഹനത്തില്‍ മെഡല്‍ നേടിയ താരമെന്ന കര്‍ണം മല്ലേശ്വരി ഒറ്റക്ക് […]

Continue Reading

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയില്‍ വളരെ വൈകിയാണ് സാവിത്രി ശ്രീധരന്‍ ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കിലും സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് […]

Continue Reading

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഇന്ന് കൊച്ചിയുടെ മണ്ണില്‍ പന്ത് തട്ടാനിറങ്ങും. ഐ എം വിജയന്‍ നയിക്കുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ടീം ബ്രസീല്‍ ലെജന്‍ഡ്‌സിനെ നേരിടും. രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാല്‍ റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ടീമിന്റെ ഭാഗമാണ്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന ഇരുവരുടെയും സാന്നിധ്യമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ട റൊണാള്‍ഡീഞ്ഞോ കൊച്ചിയിലെ മൈതാനത്തിറങ്ങുമ്പോള്‍ ഗ്യാലറി ആവേശത്തിലമരും. […]

Continue Reading