കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

Breaking

കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഇന്ന് കൊച്ചിയുടെ മണ്ണില്‍ പന്ത് തട്ടാനിറങ്ങും. ഐ എം വിജയന്‍ നയിക്കുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ടീം ബ്രസീല്‍ ലെജന്‍ഡ്‌സിനെ നേരിടും. രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച സാക്ഷാല്‍ റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ടീമിന്റെ ഭാഗമാണ്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന ഇരുവരുടെയും സാന്നിധ്യമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ട റൊണാള്‍ഡീഞ്ഞോ കൊച്ചിയിലെ മൈതാനത്തിറങ്ങുമ്പോള്‍ ഗ്യാലറി ആവേശത്തിലമരും. എഡ്മില്‍സണ്‍, പൌലോ സെര്‍ജിയോ, വിയോള എന്നിവരുമുള്‍പ്പെട്ടതാണ് ബ്രസീല്‍ ടീം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുന്ന താരനിരയാണ് മറുവശത്ത്. ഐ എം വിജയന്‍, ബൈച്ചുങ് ബൂട്ടിയ, ജോ പോള്‍ അഞ്ചേരി, സി കെ വിനീത് എന്നിവര്‍ ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സിനായി കളത്തിലിറങ്ങും. ബ്രസീലിന്റെ ലോകകപ്പ് ഹീറോകളും ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണതാരങ്ങളും പന്ത് തട്ടാനിറങ്ങുമ്പോള്‍ കൊച്ചിക്ക് ഇന്ന് ആഘോഷരാവ്.

Leave a Reply

Your email address will not be published. Required fields are marked *