അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി

Breaking

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ് താനും ഇറാന്‍ പ്രസിഡന്റും ന്യൂയോര്‍ക്കിലെത്തിയതെന്നും അരഗ്ചി വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെങ്കിലും ആ വിജയം ഉറപ്പിക്കണമെന്ന് ഇറാന്‍ സൈനിക ജനറല്‍ പറഞ്ഞു. അതിനിടെ, ഇറാനുമായി ഈ ആഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. യുദ്ധത്തില്‍ അമേരിക്ക ഉടന്‍ വിജയിക്കുമെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *