മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ വർധനവുണ്ടാകില്ലെന്ന് കരുതുന്നില്ലെന്നും K S മണി വ്യക്തമാക്കി. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് നിലവിലെ തീരുമാനം. വില വർധനവിന് നേരത്തെ തന്നെ സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്.
