പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍

Breaking Education

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍ 30 ശതമാനവും, രണ്ട് ജില്ലകളില്‍ 20 ശതമാനവും സീറ്റ് കൂട്ടി. തിരുവനന്തപുരം, പാലക്കാട് ,കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് 30 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധിപ്പിച്ചത്. കൊല്ലം തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം വീതവും സീറ്റ് കൂട്ടി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിച്ചു. അതിനിടെ, സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അടുത്തമാസം മൂന്നാം തീയതി വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *