എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

Breaking

എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതിനിടെ എബോള രോ​ഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ഡി ആർ കോം​ഗോയിൽ ആക്രമണം ഉണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുകയാണ്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും ശവസംസ്കാര രീതികളും രോഗവ്യാപനത്തിന് കാരണമാകുന്നതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *