BJP ശിൽപശാല നടത്തി

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും വൈക്കം മുനിസിപ്പൽ ഇൻചാർജുമായ രൂപേഷ് ആർ മേനോൻ (SNV രൂപേഷ് ) ശില്പശാല നയിച്ചു. ടൌൺ സൗത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും, സൗത്ത് ജനറൽ സെക്രട്ടറി ബിനോയ്‌ നന്ദിയും രേഖപെടുത്തി. ജില്ലാ ഉപാധ്യക്ഷ ലേഖ അശോകൻ, മണ്ഡലം ജനറൽ […]

Continue Reading

കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും

കടുത്തുരുത്തി: എൻ എസ് എസ് 302 ആം നമ്പർ കടുത്തുരുത്തി കരയോഗത്തിന്റെ കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും വൈക്കം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജീവൻ ശാരദാമന്ദിരം അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിന്ദു നിലയത്തിൽ ശ്രീ പ്രിയ സത്യരാജനെയും കിഴക്കേടത്ത് അഭിജിത് കെ . അരുണിനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ കമ്മറ്റിയംഗം ദിനേശ് കുമാർ വെട്ടൂർ, ശ്രീനിവാസ് കൊയ്ത്താനം, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് മാങ്കോട്ടായിൽ, […]

Continue Reading

ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Continue Reading

നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം

താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

Continue Reading

മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

അരുവിക്ക് നടുവിലായി ഒരു ക്ഷേത്രം; റീൽസിലൂടെ വൈറലായതോടെ സഞ്ചാരികളുടെ ഒഴുക്ക്

കോട്ടയം: ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരിക്ക് സമീപമുള്ള കളത്തൂരിൽ അരുവിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അരുവിക്കൽ ശ്രീ ശിവ സുബ്രമഹ്‌ണ്യ സ്വാമി ക്ഷേത്രം. എല്ലാവർക്കും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കൽ ക്ഷേത്രത്തിനു സമീപമുള്ളത്. സോഷ്യൽ മീഡിയയിലെ റീൽസ് വഴി കണ്ട് ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനും കൂടിയാണ് ആളുകൾ ഇവിടെ എത്തുന്നത്.

Continue Reading

ഹിമാലയത്തിൽ 4800 മീറ്റർ ഉയരം താണ്ടി എട്ടാം ക്ലാസ്സുകാരി

ചേർത്തല: ചേർത്തല സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിമാലയ പർവ്വതത്തിൽ 4800 മീറ്റർ ഉയരം താണ്ടി. ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഈ ദൗത്യത്തിന് ഇറങ്ങിയത്. ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അന്നാ മേരി. പിതാവിനൊപ്പമാണ് പർവ്വതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടത്. 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 13 പേരടങ്ങുന്ന സംഘം ഏജൻസി മുഖേനെയാണ് യാത്ര പുറപ്പെട്ടത്. രാത്രി ടെന്റ് കെട്ടിയായിരുന്നു ഉറങ്ങിയിരുന്നത്. ലഖു ഭക്ഷണങ്ങൾ കയ്യിൽ കരുതിയിരുന്നു. മഞ്ഞ് ഉരുകിയ […]

Continue Reading

75 ൻ്റെ നിറവിൽ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറു വേമ്പനാട്ട് കായലും കിഴക്ക് മലനിരകളുമായിട്ടുള്ള കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തിനു ഇന്ന് 75 വയസ്. രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും കോട്ടയത്തിനു പാരമ്പര്യമുണ്ട്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ സമരം നടന്നതും കോട്ടയത്തു തന്നെ.

Continue Reading

കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കൊല്ലം: കൊല്ലം കടയ്ക്കൽ മണ്ണൂർ സ്വദേശി വേലായുധന്റെ വീടിനു ഇടിമിന്നലേറ്റു. മിന്നലേറ്റ് സ്വിച്ച് ബോർഡുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ടി വി യും കത്തി നശിച്ചു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് ജോലിക്കാർ മരിച്ചു.

Continue Reading

കോട്ടയത്ത് പക്ഷിപ്പനി; കോഴി വിൽപ്പനയ്ക്ക് നിരോധനം

കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴികളിൽ എച് 5 എൻ 1 കണ്ടെത്തിയത്. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിക്കും. ഒരു കിലോമീറ്റർ മുതൽ പത്ത് കൊലോമീറ്റർ വരെ ചുറ്റളവിലുള്ള മേഖല നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ 7 […]

Continue Reading