തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികൾ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. മൂന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു. 45 ഓളം വീടുകളാണ് സ്‌ഫോടനത്തിൽ നശിച്ചത്. ഇതിൽ 10-ഓളം വീടുകൾ പൂർണമായും തകർന്നു. നേരത്തെ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

Continue Reading

തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നു. സ്‌ഫോടനത്തിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിൽ എട്ട് വീടുകളാണ് പൂർണമായും തകർന്നത്. നാൽപ്പത് വീടുകൾക്ക് ബലക്ഷയം സംഭവിച്ചു. വീട് തകർന്നവർക്കും മറ്റും ക്ഷേത്രക്കമ്മിറ്റി നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർമാർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഭൂമി കുലുക്കത്തിന് സമാനമായി പ്രദേശമാകെ കുലുങ്ങി. മൂന്നര കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

Continue Reading

തല ചായ്ക്കാം സ്വസ്ഥമായി; തോട്ടം തൊഴിലാളികള്‍ക്ക് ‘സ്വപ്ന വീട്’ സമ്മാനിച്ച് ഉടമ

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കുടുസുമുറികളില്‍ കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നവീട് സമ്മാനിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു തോട്ടം ഉടമ. തെന്മലയിലെ റിയ എസ്റ്റേറ്റ് ഉടമ ജി.എം.ജെ. തമ്പിയാണ് 26 വീടുകള്‍ നിര്‍മിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്. സ്വന്തം പേരില്‍ അഞ്ചു സെന്‍റ് സ്ഥലവും മനോഹരമായ വീടും ലഭിച്ചതോടെ തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി.

Continue Reading

കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതനിയന്ത്രണം

കണ്ണൂർ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് മറിഞ്ഞത്. യാത്രക്കാര്‍ക്ക് നിസാരപരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വളപട്ടണം – പഴയങ്ങാടി റോഡില്‍ ഗതാഗതം മുടങ്ങി. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. വൈകിട്ടോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.

Continue Reading

മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വച്ചതാണ് സംഷർഷത്തിനിടയാക്കിയത്. റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Continue Reading

സർക്കാർ ആശുപത്രികളിൽ മരുന്നില്ല ; വലഞ്ഞു രോഗികൾ

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ല. ഇന്‍സുലില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍. മാസങ്ങള്‍ക്കുമുന്‍പ് ആവശ്യപ്പെട്ട മരുന്നുകള്‍പോലും ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുെട വിശദീകരണം. കൂടുതൽ പേർക്ക് ആവശ്യമുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾക്കാണ് ഏറ്റവും അധികം ക്ഷാമം.വർഷാവസാനം ആകുമ്പോൾ മരുന്നിന് ക്ഷാമം ഉണ്ടാകാറുള്ളതാണെന്നും അടിയന്തരമായി ആശുപത്രി ഫണ്ട് ഉപയോഗിച്ച് പുറത്തുനിന്ന് മരുന്നു വാങ്ങുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമാണ് കോട്ടയം ജനറൽ ആശുപത്രിയുടെ വിശദീകരണം.

Continue Reading
Mohanlal Talks About Controversies

എന്റെ സ്വഭാവം അങ്ങനെയാണ്; ഞാന്‍ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്.പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു. ‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. […]

Continue Reading

തലവേദനക്ക് കുത്തിവെപ്പെടുത്ത കുട്ടിയുടെ കാല് തളർന്നതായി പരാതി: ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ചാവക്കാട്താ ലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​െന്നന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിഡോക്ടറെ കാണിച്ചപ്പോൾ രണ്ട് […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. […]

Continue Reading
Rain in Kerala

ഡിസംബർ 15 മുതൽ 17 വരെ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഡിസംബർ 15 മുതൽ ഡിസംബർ 17 വരെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികയതിനാൽ […]

Continue Reading