മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

Breaking

കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില്‍ ഇ.ഡി പരിശോധന നടത്തി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്‍ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി റെയ്ഡിന് ശേഷം ലോക്കര്‍ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സഹോദരിയുടെ സ്വര്‍ണമെന്നാണ് റിയാസിന്റെ സുഹൃത്തിന്റെ മൊഴി. അതേസമയം, ഡയറിയിലെ നിര്‍ണായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, പി നിഖില്‍ റിയാസിന്റെ വീട്ടിലെത്തി. അതേസമയം, സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ മനോഹര്‍ ദാസ് ചോദ്യംചെയ്യലിന് ഹാജരായി. ആദ്യമായാണ് ചീഫ് ജനറല്‍ മാനേജറെ ഇഡി ചോദ്യം ചെയ്യുന്നത്. സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ റിയാസ് അടക്കമുള്ളവരെ വിളിപ്പിക്കുന്നതില്‍ ഇ ഡി തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *