നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

Breaking

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്ക് മുന്നോടിയായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *