സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

Breaking

സംസ്ഥാനത്തിന് സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ. 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ. വിദ്യാഭ്യാസ വകുപ്പിനെ ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം 92 കോടി അനുവദിച്ചിരുന്നു. 1,065 കോടി രൂപയാണ് ആകെ ലഭിക്കാൻ ഉണ്ടായിരുന്നത്. സ്റ്റാർസ്, റൈറ്റ് ടു എജുക്കേഷൻ വിഹിതങ്ങളാണ് അനുവദിക്കുക. പിഎംസി പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. പിന്നീട് പി എം ശ്രീയിൽ ഒപ്പിട്ടതിന് ശേഷം 92 കോടി രൂപ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *