നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി. കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – […]

Continue Reading

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല; എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ സിപിഐഎം. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തും. കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടപടിയില്‍ തീരുമാനമെടുക്കും. പത്മകുമാര്‍ നല്‍കിയ വിശദീകരണം സമഗ്രമായി പരിശോധിക്കാനും സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

Continue Reading

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; ഒപ്പം കൂട്ടാൻ BJP

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. ഇതിനിടെ സി സി മുകുന്ദനെ ഒപ്പം കൂട്ടാനുള്ള ശ്രമം ‌ബിജെപിയും തുടങ്ങി.

Continue Reading

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് […]

Continue Reading

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 നു കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 നു

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 നു തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നു ആയിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നു ആയിരിക്കും.

Continue Reading

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു. യുഎസ് സെന്റർ കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം. ആറ് ജീവനക്കാരിൽ നാല് പേരാണ് മരിച്ചത്. സംഭവം അന്വേഷിക്കുന്നതായി അമേരിക്ക. അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്നും യുഎസ് സെന്റർ കോം വ്യക്തമാക്കി. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.

Continue Reading

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത് LDF ഫോർ UDF. UDFനെ പിന്തുണക്കുന്നത് LDFലെ വോട്ടർമാർ അംഗീകരിക്കില്ല. ഇടത് അണികൾ വലിയ അസംതൃപ്തിയിലാണ്. മഞ്ചേശ്വരത്ത് LDF ന്റെ അസ്ഥിത്വം ഇല്ലാതാക്കുകയാണ് എന്നാണ് പ്രവർത്തകരുടെ വികാരം. മുസ്ലീം ലീഗുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഇത്തവണ […]

Continue Reading

ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

ഒമാനിലെ സൊഹാറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് പ്രവാസികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അല്‍ അവാഹി വ്യാവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒമാനില്‍ ഇറാന്റെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ഡ്രോണ്‍ തകര്‍ത്തതിന്റെ അവശിഷ്ടവും മറ്റൊരു ഡ്രോണും പ്രദേശത്ത് പതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടത് ഒമാന്‍ സ്വദേശികളല്ലെന്നും വിദേശികളാണെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Continue Reading

ഒരു ടൺ വിറകിന് 5000 രൂപ;വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ വിറകിന് ആവശ്യക്കാർ

സംസ്ഥാനത്ത് വാണിജ്യ സിലണ്ടർ കിട്ടാതായതോടെ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടൺ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവിൽ പൂർണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

Continue Reading

ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും

ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. വിവിധ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ […]

Continue Reading