മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Breaking

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി. കള്ളപ്പണ ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. 3034 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരായ കള്ളപണ, ബാങ്ക് ഫണ്ട് തട്ടിപ്പ് കേസിലാണ് 3034 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. വസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിനും ബാങ്കുകളുടെയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം താല്‍ക്കാലിക ജപ്തിയെന്ന് ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കി. റിലയന്‍സ് കമ്യൂണിക്കേഷന്‍സും മറ്റ് സ്ഥാപനങ്ങളും ആഭ്യന്തര, വിദേശ വായ്പദാതാക്കളില്‍ നിന്ന് വായ്പയെടുത്ത തുക വക മാറ്റിയതും ദുരുപയോഗം ചെയ്തതുമാണ് കേസിന് അടിസ്ഥാനമായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *