പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത്. ഇന്നലെ പത്തനാപുരം ഗാന്ധി ഭവൻ അന്ധേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നു. കണ്ണൂർ ജില്ലയിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് പിണറായി വിജയനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമത […]

Continue Reading

വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കും; പുതിയ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് തയ്യാറെടുക്കുന്നു. സീറ്റ് തെരഞ്ഞെടുപ്പിന് ഈടാക്കുന്ന അധിക നിരക്കുകൾ നിയന്ത്രിക്കുകയും യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഇപ്പോൾ പല വിമാനക്കമ്പനികളും സീറ്റ് തിരഞ്ഞെടുപ്പിനായി അധിക ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, ഇതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം.

Continue Reading

കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും

കലഹങ്ങൾക്കും തർക്കങ്ങൾക്കുമിടെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. തളിപ്പറമ്പ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്വതന്ത്രസ്ഥാനാർഥികളെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. പാർട്ടിക്ക് അകത്ത് പ്രശ്നമില്ലെന്ന് നേതാക്കൾ.

Continue Reading

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം’; തർ‌ക്കം തീരാതെ കോൺ​ഗ്രസ്, ദീപ്തി മേരി വർഗ്ഗീസിനായി പോസ്റ്റർ

കൊച്ചി സീറ്റിൽ കോൺഗ്രസിൽ പോസ്റ്റർ പോര്. പോസ്റ്റർ പ്രിൻ്റ് ചെയ്ത് ദീപ്‌തി മേരി വർഗ്ഗീസിന്റെ അനുയായികളും. “ഇനി കൊച്ചിയിയിൽ സർവ്വം ദീപ്തം”എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് പോസ്റ്ററിൽ പറയുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തർ‌ക്കം തുടരുന്നത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു.

Continue Reading

അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Continue Reading

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

ആലപ്പുഴ: ജി സുധാകരൻ സി പി എം വിട്ടു, അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗത്വം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു പാർട്ടി ആദർശം ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ചേരില്ലെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.

Continue Reading

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാന്‍ ഓക്‌സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും ആപത്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ […]

Continue Reading

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; മത്സരിക്കുന്ന 8 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി. തൊടുപുഴയില്‍ പി ജെ ജോസഫ് മാറി മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാനാണ് സാധ്യത. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. വൈകിട്ട് കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Continue Reading

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്നും അധികാര പരിധിക്ക് പുറത്തുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.

Continue Reading