ട്രാഫിക് പിഴകളിൽ 50% ഇളവുമായി MVD! ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി; ഓഫർ ഇന്ന് അവസാനിക്കും

Breaking

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കുന്ന എംവിഡിയുടെ ‘അമ്നസ്റ്റി സ്കീം 2026’ ഇന്ന് അവസാനിക്കും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇപ്പോൾ 250 രൂപ മാത്രം അടച്ചാൽ മതിയാകും. ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ ഈ ആനുകൂല്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *