നൊസ്റ്റാൾജിക് യാത്രാനുഭവവുമായി കെഎസ്ആർടിസി വിന്റേജ് ബസ്വിന്റേജ് ബസ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

കോട്ടയം: കെഎസ്ആർടിസി – യുടെ 1965 മോഡൽ വിന്റേജ് ബസ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് മുന്നിൽ നിന്നായിരുന്നു വിന്റേജ് ബസിന്റെ ഫ്ലാഗ് ഓഫ്. ആദ്യ യാത്ര വെള്ളയമ്പലം ജംഗ്ഷൻ ചുറ്റി ലോക്ഭവന് സമീപം അവസാനിച്ചു. മന്ത്രിയോടൊപ്പം, കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ആദ്യയാത്രയിൽ പങ്കെടുത്തു.തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ വിന്റേജ് […]

Continue Reading

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റെ ഉദ്ഘാടനം 15 ന്

വൈക്കം : വൈക്കം ടൗണ്‍ K 349-ാം നമ്പര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആധുനിക സംവിധാനത്തോടെ നവീകരിച്ച മന്ദിരം 15 ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ. വി. പവിത്രന്‍ അദ്ധ്യക്ഷത വഹിക്കും. സി. കെ. ആശ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. സഹകാരികളേയും ക്ഷീരകര്‍ഷകരേയും നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ആദരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.ചിത്രവിവരണം […]

Continue Reading

പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍; പാചകവാതക വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും; ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന

സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. സിലിണ്ടറുകളുടെ വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളെയാണ് പാചകവാതക ക്ഷാമം നിലവില്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നാളെയോടുകൂടി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

Continue Reading

അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും.

Continue Reading

വനിതാ രത്ന പുരസ്‌ക്കാരംസോന നായർക്ക് സമർപ്പിച്ചു

തിരു: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്‌ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സമർപ്പിച്ചു. പത്മശ്രീ പുരസ്ക്കാരം ലഭിച്ച കലാമണ്ഡലം വിലാ മേനോനെ ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണനുംആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മതമൈത്രി ഐക്യത്തിന് ആഹ്വാനം നൽകിയ പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവിയെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. റഷീദും ചടങ്ങിൽ വച്ച് ആദരിച്ചു. ഹോട്ടൽ […]

Continue Reading

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ ആണ്. പിന്തുണ നൽകുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ്‌ മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി. എസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.മൂന്നുവര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് […]

Continue Reading

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണ മെനു വെട്ടി കുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്. ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ […]

Continue Reading

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകൾ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. നിലവിൽ തീ […]

Continue Reading

കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം

കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു.കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്യാംപസില്‍ കെഎസ്‌യു യൂണിയന്‍ പിടിക്കുന്നത്.

Continue Reading