ഒബിസി പട്ടികയിലേക്ക് നാലു സമുദായങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കുന്നു. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചതോടെ ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ സമുദായങ്ങളെക്കൂടി പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാന ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു.

Continue Reading

കാസര്‍കോട് എം.ഡി.എം.എ. യുമായി യുവാവ് പിടിയില്‍

കാസര്‍കോട് : എം.ഡി.എം.എ. യുമായി യുവാവിനെ ചന്തേര പോലീസ് പിടികൂടി. പിലിക്കോട് മട്ടലായിയിലെ കുന്നുമ്മല്‍ സുബിൻരാജ് (26) നെയാണ് ചന്തേര ഇൻസ്പെക്ടര്‍ ജി.പി.മനുരാജും സംഘവും അറസ്റ്റ് ചെയ്തത്.പെട്രോള്‍ പമ്ബിന് സമീപത്തുവെച്ചാണ് യുവാവ് പിടിയിലായത്. 0.9 ഗ്രാം എം.ഡി.എം.എ. യുവാവില്‍നിന്ന്‌ കണ്ടെടുത്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

മോഷണക്കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിൽ

കറുകച്ചാൽ: കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപ ഹോട്ടലിൽ കയറി മോഷണം നടത്തിയ കേസിൽ ജീവക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ എം.ബി (42)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രീൻ ഹൗസ് എന്ന ഹോട്ടലിൽ നിന്നും മൊബൈൽ ഫോണും, ടാബും, ഹോട്ടലിലെ കൗണ്ടർ കുത്തി തുറന്ന് അതിൽ ഉണ്ടായിരുന്ന പണവും അപഹരിച്ച് കടന്നു കളയുകയായിരുന്നു. […]

Continue Reading

ഷൊർണൂരിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

പാലക്കാട്: ഷൊർണൂർ കവളപ്പാറ ത്രാങ്ങാലിക്ക് സമീപം സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലാണ്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയ സമയം വീടിനുള്ളിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തത്തിൽ വീട് പൂ‍ർണമായും കത്തി നശിച്ച നിലയിലാണ്. തീ ആളിപ്പടർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർ‌ത്തനം നടത്താൻ […]

Continue Reading

സംസ്ഥാനത്ത് കടൽ ആക്രമണ സാധ്യത: ജാഗ്രത നിര്‍ദേശം

കേരള തീരത്ത് 07-09-2023 രാത്രി 11.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.*മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക*. 1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന […]

Continue Reading

ആലുവ പീഡനം; പ്രതി പൊലീസ് പിടിയിൽ

കൊച്ചി: ആലുവയിൽ ഉറങ്ങിക്കിടന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഇയാൾ മുൻപും പീഡനക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ […]

Continue Reading

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക്‌ അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > ആലുവയില് പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില് നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല് കോളേജില് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില് 10,000 രൂപ അടിയന്തരമായി നല്കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണ്. നിലവില് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സംഭവത്തെ തുടര്ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ […]

Continue Reading

അമ്പലപ്പുഴയില്‍ ബാറില്‍ കൂട്ടയടി

ആലപ്പുഴ :അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഇവരുടെ ആക്രമണത്തില്‍ ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനന്ദ കൃഷ്ണന്‍ ,കിഷോര്‍ ,അജിത് എന്നീ ബാര്‍ ജീവനക്കാര്‍ക്കാർക്കാണ് പരിക്കേറ്റത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനായിരുന്നു സംഭവം. ബാറിലെത്തിയ സംഘം മദ്യകുപ്പികളും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാറുടമയുടെ പരാതിയില്‍ 8 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. സംഭവത്തില്‍ തുമ്പോളി സ്വദേശി ഹരീഷ് ,വാടക്കല്‍ സ്വദേശി പ്രജിത് എന്നിവരെ അറസ്റ്റ് […]

Continue Reading

ഇനി മുതല്‍ കള്ള് ഓൺലൈൻ വഴിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈന്‍ വഴിയും. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓണ്‍ലൈന്‍ വഴി കള്ള് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന. കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നല്‍കാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയില്‍ ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്. അബ്കാരി ചട്ട പ്രകാരം […]

Continue Reading

എറണാകുളം മെഡിക്കല്‍ കോളേജില്‍ 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം> എറണാകുളം മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമായി 8.14 കോടി രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി പള്‍മണോളജി വിഭാഗത്തില്‍ 1.10 കോടിയുടെ എൻഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), കാര്‍ഡിയോളജി വിഭാഗത്തില്‍ 1. 20 കോടിയുടെ […]

Continue Reading