ഭൂരിപക്ഷം 40000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്; ചിത്രത്തിലില്ലാതെ ബിജെപി

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനർത്ഥി ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പ് തുടരവേ വീടിന് മുന്നില്‍ ആഘോഷവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുടുംബാംഗങ്ങള്‍ വീടിനകത്ത് പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടന് പുറത്ത് പ്രവർത്തകർ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 40000 കടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 72946 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32886 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 5754 […]

Continue Reading

ചാണ്ടി ഉമ്മന് റെക്കോർഡ് ലീഡ്; 37000 പിന്നിട്ടു

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയുടെ എംഎൽഎയും ആയിരുന്ന ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് മകൻ ചാണ്ടി ഉമ്മൻ. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. നിലവിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37000 കടന്നിരിക്കുകയാണ്.

Continue Reading

പുതുപ്പള്ളിയിൽ യു ഡി എഫ് തരംഗം; ചാണ്ടി ഉമ്മന്റെ ലീഡ് 25000 പിന്നിട്ടു

കോട്ടയം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ അവസാനം ലഭിച്ച ഫലസൂചന അനുസരിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 25000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചാണ്ടി ഉമ്മൻ 41950 വോട്ടും ജെയ്ക്ക് സി തോമസ് 21800 വോട്ടും ലിജിൻ ലാൽ 1987 വോട്ടും നേടിയിട്ടുണ്ട്.

Continue Reading

രണ്ട് റൗണ്ടുകൾ പിന്നിട്ടു; ചാണ്ടി ഉമ്മൻ ലീഡ് തുടരുന്നു

കോട്ടയം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ അവസാനം ലഭിച്ച ഫലസൂചന അനുസരിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 6400 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചാണ്ടി ഉമ്മൻ 14358 വോട്ടും ജെയ്ക്ക് സി തോമസ് 8057 വോട്ടും ലിജിൻ ലാൽ 614 വോട്ടും നേടിയിട്ടുണ്ട്.

Continue Reading

ആദ്യ ലീഡുയർത്തി ചാണ്ടി ഉമ്മൻ; തൊട്ടുപിന്നിൽ ജെയ്ക് സി തോമസ്

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിനാണ്. എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. .കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Continue Reading

പുതുപ്പള്ളി വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ അൽപ്പ സമയത്തിനകം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ആരംഭിച്ചു. 10 മിനിറ്റ് വൈകി 08:10-നാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 20 മേശകളിലാണ് വോട്ടെണ്ണൽനടക്കുന്നത്. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽതപാൽവോട്ടുകളും ഒരു മേശയിൽസർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും ആണ് എണ്ണുന്നത്. തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക്‌ നൽകിയ ശേഷമാണ് വോട്ടെണ്ണൽ. അയർക്കുന്നം പുന്നത്തുറ സെന്റ്‌ […]

Continue Reading

ആലുവ പീഡന കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നില്ല. റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കോടതിയിൽ ഹാജരാക്കുക. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും. ഇന്നലെ പുലർച്ചെയാണ് നാടിനെ […]

Continue Reading

പുതുപ്പള്ളിയുടെ ഫലം ഇന്നറിയാം; എട്ടരയോടെ ആദ്യ സൂചന

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 […]

Continue Reading

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാതരോഗം യൂണിറ്റ് ആരംഭിച്ചു

കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റുമറ്റോളജി (വാതരോഗം) യൂണിറ്റ് ആരംഭിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ, വൈസ് പ്രിൻസിപ്പാൽ ഡോ.വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, മെഡിസിൻ വിഭാഗം മേധാവി ടി.ആർ ഡോ.രാധാ, എ.ആർ.എം.ഒ ഡോ.അഞ്ജലി, റുമറ്റോളജിസ്റ്റ് ഡോ.ജി.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. വാതരോഗ ഒ.പി ആഴ്ചയിൽ രണ്ട് ദിവസമായി (തിങ്കൾ, വ്യാഴം) വർദ്ധിപ്പിച്ചു. വാതരോഗികൾക്കായി പ്രത്യേക വാർഡും സജ്ജമാക്കിയിട്ടുണ്ട്.

Continue Reading

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചിങ്ങവനം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24), പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ ആദർശ് എം.പി (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടി പരുത്തുംപാറ,സായിപ്പ് കവല ഭാഗത്ത് വില്ലേജ് ഓഫീസിന് സമീപം വച്ച് കുഴിമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ […]

Continue Reading