ആലുവ പീഡനം; പ്രതി റിമാൻഡിൽ

ആലുവ: ആലുവയിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ […]

Continue Reading

തദ്ദേശ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുൻസിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍ എന്നിവയുടെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ ആകെ 2,76,70,536 വോട്ടര്‍മാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണുള്ളത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് സെപ്തംബര്‍ 23 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷകള്‍ sec.kerala.gov.in […]

Continue Reading

യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി:സംഭവം തിരുവല്ലയില്‍

തിരുവല്ല : തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിക്കുളം പടുതോട് ഈശ്വര മംഗലത്ത് വീട്ടില്‍ അജിത്ത് ( 32 ) നെ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോഡ്ജ് മുറിയിലെ ബാത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മല്ലപ്പള്ളി സ്വദേശിനിയായ യുവതിക്കൊപ്പം രാവിലെ 10 മണിയോടെയാണ് ഇയാള്‍ മുറി എടുത്തത്. ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഇയാള്‍ ബാത്റൂമില്‍ കയറി ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നു. യുവതി ബഹളം […]

Continue Reading

ഡ്രോണില്‍ എ.ഐ കാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുമെന്ന് ഗതാഗത കമീഷണര്‍

കൊച്ചി: റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷ കമീഷണര്‍ എസ്.ശ്രീജിത്ത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ കുറഞ്ഞത് 10 എ.ഐ കാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. എ.ഐ കാമറകള്‍ക്കായി പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച്‌ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 720 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ.ഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും […]

Continue Reading

കാപ്പാട് ബീച്ചിൽ സവാരി കുതിരക്ക് പേവിഷബാധ; സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്നാണ് കുതിരയെ അവശ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിര ആണിത്. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കുതിര കൂടി ജീവിച്ചേക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻ കരുതലെടുക്കാൻ നിർദേശമുണ്ട്. കുതിര സവാരി […]

Continue Reading

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും […]

Continue Reading

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവെെഎഫ്ഐ സംഘര്‍ഷം

കോട്ടയം: പുതുപ്പള്ളിയില്‍ യൂത്ത്‌ കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ സംഘര്‍ഷം. യുഡിഎഫ് നടത്തിയ മാര്‍ച്ചിനിടെ മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി തിരികെ പോകുന്നതിനിടെ […]

Continue Reading

‘ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളിക്കാരുടെ മറുപടി’; എ കെ ആന്റണി

കോട്ടയം: ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിക്കാര്‍ കൊടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് എ കെ ആന്റണി. കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, മാര്‍ക്സിസ്റ്റുകാര്‍ പോലും ഈ സര്‍ക്കാരിന്റെ ഭരണത്തെ വെറുക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുവെന്ന് എ കെ ആന്റണി കൂട്ടിച്ചേർത്തു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടെന്നും പുതുപ്പള്ളിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചവരോടുള്ള ജനങ്ങളുടെ പ്രതികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ളത് വൈകാരിക ബന്ധമാണെന്ന് എ കെ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെയുണ്ടായ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍. യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്. എല്‍ഡിഎഫ് അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തെരഞ്ഞെടുപ്പിനിടയിലാണ് നടന്നത്. എല്‍ഡിഎഫിന്റേത് നല്ല രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു. എല്‍ഡിഎഫ് മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പരാജയകാരണം വിശദമായി പരിശോധിച്ച് വിലയിരുത്തും. എല്‍ഡിഎഫ് വലിയ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Continue Reading

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചു; 36,454 വോട്ടിന്റെ ഭൂരിപക്ഷം

കോട്ടയം: പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ […]

Continue Reading