കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആളാണ് സുരക്ഷാ ജീവനക്കാരനായ ജിജോ കെ ബേബിയെ ആക്രമിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് പ്രതി സാബുവിനെ അറസ്റ്റ് ചെയ്തു. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. ഡോ.വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സംഘത്തിലെ അംഗത്തെയാണ് അക്രമിച്ചിരിക്കുന്നത്. പനിയെന്ന് പറഞ്ഞ് […]

Continue Reading

പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ

തിരുവനന്തപുരം: പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ നേതൃത്വം. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയവും സിപിഐ ശരിവെയ്ക്കുന്നില്ല. ഇന്നലെ നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തോല്‍വി പ്രവചിക്കുന്നത്. കോട്ടയത്ത് നിന്നുളള എക്‌സിക്യൂട്ടിവ് അംഗം സി കെ ശശിധരനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നേരിയ വോട്ടുകള്‍ക്കായിരിക്കും പരാജയം എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. […]

Continue Reading

ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ

ഇടുക്കി: ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേർത്തു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

ഒരു വീട്ടിലെ മൂന്ന് പേര്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

എറണാകുളം കുറുമശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൃഹനാഥനും, ഭാര്യയും, 36 കാരനായ മകനുമടക്കം ആണ് ആത്മഹത്യ ചെയ്തത്.

Continue Reading

ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു; കുട്ടിയെ കണ്ടെത്തിയത് ചോരയിൽ കുളിച്ച നിലയിൽ

കൊച്ചി: ആലുവയിൽ വീണ്ടും ക്രൂര പീഡനം.അതിഥി തൊഴിലാളിയുടെ മകളായ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ പാടത്ത് നിന്നും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കണ്ടെത്തുമ്പോൾ നഗ്നയായി രക്തം വാർന്ന നിലയിലായിരുന്നു കുട്ടി. തുടർന്ന് ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

Continue Reading

മൂന്നാർ മേഖലയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള അനധികൃത നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു

ഇടുക്കി: മൂന്നാർ മേഖലയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള അനധികൃത നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു. പള്ളിവാസൽ, മൂന്നാർ, കെ.ഡി.എച്ച്., ദേവികുളം വില്ലേജുകളിലാണ് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങളും ഭൂമി കൈയേറ്റവും നടക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ പണി പൂർത്തിയാക്കിയിട്ടുള്ളതായാണ് സൂചന. നിരവധി കെട്ടിടങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് അനധികൃത കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതെന്നും ആരോപണമുണ്ട്. പ്രദേശത്ത് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഹൈക്കോടതി നിർദേശം അവഗണിച്ചാണ് ഏഴ് നിലവരെയുള്ള കെട്ടിടങ്ങൾ പണിതുയർത്തുന്നത്. […]

Continue Reading

ഇന്ത്യ എന്ന പദത്തോട് എന്തിനിത്ര ഭയം? പേര് മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കും രാജ്യത്തിനും തന്നെ എതിരായ നടപടിയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ‘ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, […]

Continue Reading

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മധ്യകേരളത്തിലും കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാല്‍ കാലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ്.

Continue Reading

ഇറച്ചിക്കടയിലെ കഞ്ചാവ് കച്ചവടം, പൂട്ടിട്ട് എക്സൈസ്; അന്യ സംസ്ഥാനക്കാർ പിടിയിൽ

കോട്ടയം: കോഴിയിറച്ചി കടയുടെ ഇറച്ചിവെട്ടുന്ന പലകയുടെ അടിയിൽ ഒളിപ്പിച്ച് മാസങ്ങളായി മയക്ക് മരുന്ന് വില്പന നടത്തിയവരെ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബിയുടെ നേതൃത്വത്തിൽ പിടികൂടി. ആസ്സാം സ്വദേശികളായ ഹബീബുള്ള (23) റഷി ദ്ദുൾ ഹക്ക് (28 ) എന്നിവരാണ് പിടിയിലായത് . ഇവരുടെ കൈയ്യിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്സൈസ് സംഘം വേഷം മാറി ഇവരെ […]

Continue Reading

തിരുവനന്തപുരത്ത് ഹോട്ടലിൽ ദമ്ബതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഹോട്ടലില്‍ ദമ്ബതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. (ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്പ് ലൈൻ നമ്ബര്‍ 1056)

Continue Reading