അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ

മണിമല: അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തിൽ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കോൺവെന്റിൽ താമസിച്ചു പഠിച്ചിരുന്ന ഇയാളുടെ കുട്ടികള്‍ ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടിവെട്ടിയതിനെ തുടർന്ന് കുട്ടികള്‍ അകത്തേക്ക് കയറിയ സമയത്ത് ഇളയകുട്ടിയായ അഞ്ചുവയസ്സുകാരന്‍ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കയറിൽ തട്ടി […]

Continue Reading

അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപം; പ്രതി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. നന്ദകുമാറിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ച ശേഷം പ്രതിയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, മാധ്യമങ്ങൾക്ക് മുഖം നൽകാൻ നന്ദകുമാർ തയ്യാറായില്ല. സ്റ്റേഷനിൽ ഹെൽമറ്റ് ധരിച്ചാണ് നന്ദകുമാർ പുറത്തിറങ്ങിയത്. ഇടതു സ്ഥാനാർത്ഥി ഇനിയെങ്കിലും നുണപ്രചരണം അവസാനിപ്പിക്കണമെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ചെളിവാരിയെറിഞ്ഞ് വോട്ട് പിടിക്കുന്നത് സ്വയം വിശ്വാസമില്ലാത്തതുകൊണ്ട്. […]

Continue Reading

പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി വാക്കേറ്റം; ഒരാൾക്ക് വെട്ടേറ്റു

കാലടി:എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണം. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനാ‌ണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടു മണിയോടെ പൊതിയേക്കര ജംഗ്ഷനിൽ വെച്ചാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസണിനെ അയൽക്കാരൻ കൂടിയായ കുന്നേക്കാടൻ ദേവസി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി […]

Continue Reading

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാര്‍ബറിലേക്ക് നീക്കി. ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈന്‍ […]

Continue Reading

പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പിടിയിൽ

പാലക്കാട്‌: പതിനഞ്ചുകാരിക്കുനേരേ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖാണ് (48) പിടിയിലായത്. സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപകരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തൃത്താല എസ്.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്ദുല്‍ റസാഖിനെ […]

Continue Reading

പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയെന്ന് കോൺഗ്രസ്‌; അന്വേഷിക്കട്ടെയെന്ന് ജെയ്ക്

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയും അട്ടിമറിയും സംശയിച്ച് കോൺഗ്രസ്. വോട്ടെടുപ്പ് മനപ്പൂർവം വൈകിപ്പിക്കാൻ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് ആരോപണം. പരാതികളിൽ അന്വേഷണം നടക്കട്ടേയെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രതികരണം. വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ ചില ബൂത്തുകളിൽ പരാതികൾ ഉയർന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ […]

Continue Reading

തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി

തിരുവനന്തപുരം: യുവാവിനെ സഹോദരന്‍ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവല്ലത്തെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്.

Continue Reading

ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും. പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയി. ചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ടുകൾ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ […]

Continue Reading

മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്. കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്പെക്ടര്‍മാരാണ് മുകേഷിനെതിരെ കേസെടുത്തത്. മുകേഷ് നായര്‍ക്കെതിരെ നേരത്തെ കൊല്ലത്തും കേസെടുത്തിട്ടുണ്ട്. കേസിൽ ബാര്‍ ലൈസന്‍സികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്സൈസ് നേരത്തെ കേസെടുത്തിരുന്നത്.

Continue Reading

വാളയാർ‌ കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകി

പാലക്കാട്: വാളയാർ‌ കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി നൽകി. പ്രതികൾ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചു. നേരത്തെ അന്വേഷണസംഘം സമാന ആവശ്യം ഉന്നയിച്ച സമയത്ത് കോടതി നുണപരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.

Continue Reading