നിപ: ഹൈ റിസ്കിൽ പെട്ട പതിനഞ്ചു പേരുടെ പരിശോധന ഫലം ഇന്ന്

കോഴിക്കോട്: ഹൈ റിസ്കിൽ പെട്ട പതിനഞ്ചു പേരുടെ പരിശോധന ഫലം കൂടി ഇന്ന് വരും. നിപയുമായി ബന്ധപ്പെട്ട് നിലവിലെ സമ്പർക്ക പട്ടികയിൽ 950 പേരാണുള്ളത് അതിൽ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം അയച്ച പതിനൊന്നു സാമ്പിളുകളുകളും നെഗറ്റീവ് ആയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സർവകക്ഷി യോഗം ഇന്ന് ചേരും. ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിലെ മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ്‌ […]

Continue Reading

രണ്ട് മാസമായി യൂറിയ കിട്ടാനില്ല; കർഷകർ പ്രതിസന്ധിയിൽ

കടുത്തുരുത്തി: എല്ലാ വിളകൾക്കും അത്യാവശ്യമായ രാസവളങ്ങളിൽ പ്രാധാനപ്പെട്ട യൂറിയ ലഭ്യമല്ലാതായിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടു. യൂറിയാ ക്ഷാമം എറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് നെൽകൃഷിയെയാണ്. ഇപ്പോൾ നടക്കുന്ന വരിപ്പു കൃഷിക്ക് യൂറിയാ പ്രയോഗിക്കാൻ കഴിയാതെ വന്നത് വിളവിനെ ദോഷമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. വിരപ്പു കൃഷി (വർഷ കൃഷി ) യുടെ രണ്ടാം വളവും മൂന്നാം വളവും ഇടാനുള്ള കർഷകരാണിപ്പാേൾ യൂറിയ ലഭിക്കാതെ പ്രതി സന്ധി നേരിടുന്നത്. ഒന്നാം വളത്തിന് ഫാക്ടംഫോസ് പോലുള്ള കോംപ്ലക്സ് വളത്തിനൊപ്പം പാെട്ടാഷും യൂറിയായും […]

Continue Reading

മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എറികാട് ഭാഗത്ത് കളമ്പുകാട് വീട്ടിൽ ഡെന്നി ഐസക്ക് (30), ഇയാളുടെ സഹോദരൻ ഡോണി ഐസക്ക്(30) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 5:30 മണിയോടുകൂടി മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവരെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് […]

Continue Reading

ട്രെയിനിൽ അജ്മീറിലേക്ക് ഒരു തീർത്ഥയാത്ര; വൈക്കത്ത് നിന്നും ടൂർ പാക്കേജുമായി ആദ്യ സ്വകാര്യ ട്രെയിൻ

വൈക്കം: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ ട്രെയിൻ കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒക്ടോബർ 24ന്  സർവീസ് നടത്തും.എസ് ആർ എം പി ആർ ഗ്ലോബൽ റെയ്ൽവേയുടെ കൊല്ലത്ത് നിന്നും അജ്മീർ ദർഗയിലേക്കുള്ള യാത്ര ഒക്ടോബർ 24 ന് ആരംഭിക്കും. കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കയറാവുന്നതും ഇറങ്ങാവുന്നതുമാണ്. ആറു ദിവസത്തെ യാത്രക്ക് ശേഷം ഒക്ടോബർ 29 ന് തിരിച്ചെത്തുന്ന […]

Continue Reading

കോഴാ പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഒരാൾക്ക് പരിക്ക്

മരങ്ങാട്ടുപിള്ളി: പാലാ കോഴാ റോഡിൽ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയാടിച്ച് ബൈക്ക് യാത്രികൻ മരിച്ചു കൂടെ യാത്ര ചെയ്ത ആൾക്ക് ഗുരുതര പരിക്ക്. കുറിച്ചിത്താനം രണ്ടാ നീക്കൽ . അർ എം മാത്യു (സായി 54 ) ആണ് മരിച്ചത് സഹയാത്രികൻ മണ്ണയ്ക്കനാട് ചേലുക്കുന്നേൽ ജോബിൻ ജോസഫ് (33) നെ പരീക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടി വെട്ടു തൊഴിലാളികളായ ഇരുവരും ബെങ്കിൽ ഉച്ചക്ക് 2 മണിയോടെ മരങ്ങാട്ടുപിള്ളി ഭാഗത്തുനിന്നും മണ്ണയ്ക്കാട്ടെക്ക് […]

Continue Reading

കെഎസ്എസ്എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 59-ാമത് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സമൂഹത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മാര്‍ഗ്ഗ ദീപമായി മാറിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം […]

Continue Reading

അടിമാലി കുമളി ദേശിയപാതയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്

അടിമാലി- കുമളി ദേശിയപാതയിൽ കരിമ്പനും അശോക കവലയ്ക്കും ഇടയിൽ സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമീക വിവരം. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ചെറുതോണിയിൽ നിന്നും മുരിക്കാശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മുരിക്കാശ്ശേരിയിൽ നിന്ന് ചെറുതോണിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading

മൂന്നാറിൽ റിസോർട്ട് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: മൂന്നാര്‍ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി പി കെ റോഷ്‌നെയാണ് തൂങ്ങിമരിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിംമില്‍ പണം നഷ്ടപ്പെട്ടതാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് സൂചന. ബുധനാഴ്ച രാത്രിയോടെയാണ് യുവാവിനെ കാണാതായത്.പുലര്‍ച്ചെ ജീവനക്കാര്‍ നടത്തിയ തിരച്ചില്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകള്‍ക്കു മുമ്പാണ് ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിയത് .രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് […]

Continue Reading

നിപ: പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം : കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും […]

Continue Reading

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വിദേശത്തേക്ക് കടന്ന ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി ഉടന്‍ ലുക്ക് ഔട്ട് […]

Continue Reading