ജലമോഷണം അറിയിക്കുന്നവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ പാരിതോഷികം

വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജലദുരുപയോഗം തടയേണ്ടത്‌ പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്താൻ വാട്ടര്‍ അതോറിറ്റി […]

Continue Reading

കോഴിക്കോട് നിപ വൈറസ് വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് യുവാവിനെതിരെ കേസ്

കോഴിക്കോട്:സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫേസ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തതായി പൊലീസ്. കോഴിക്കോട് ജില്ലകാരനായ അനില്‍ കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്‌ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കംപനിയാണെന്നും ആരോപിച്ചായിരുന്നു ഫേസ്ബുക് പോസ്റ്റ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് […]

Continue Reading

പാലോട് യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം, കൊലപാതകം; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്നമാണ് കൊലപാതക കാരണമെന്നും പൊലീസ് കണ്ടെത്തി. സെപ്റ്റംബർ 12 ന് രാത്രി 10.30 യോടെയാണ് കേസിന് ആസ്പദമായ സംഭവം. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷാണ് മരിച്ചത്. താന്നിമൂട് ജംക്‌ഷനിലെ പഴയ ഇരുനില വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന സുഭാഷ്, ജനൽ വഴി […]

Continue Reading

അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമയിലാണ് സംഭവം. ഉദുമ സ്വദേശി റുബീന(30), മകൾ നയന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന.

Continue Reading

സോളാർ കേസിൽ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടതെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സോളാർ കേസിൽ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി. എല്ലാ ദിവസവും അന്വേഷണം നടത്തിയാൽ മതിയോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സോളാർ കേസ് സിബിഐ വിശദമായി അന്വേഷിച്ചു. കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും. ഉമ്മൻ ചാണ്ടിയെയും മറ്റ് കോൺ​ഗ്രസ് നേതാക്കളെയും അപകീർത്തിപ്പെടുത്താൻ സിപിഐഎം നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് സോളാർ കേസ്. […]

Continue Reading

മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോഡ്: മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പനങ്ങള്‍ പിടികൂടിയത്. കാസറഗോഡ് ഉളിയത്തടുക്ക സ്വദേശി കെ. അന്‍വര്‍ അലി, ചെര്‍ക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു. 240 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെത്തിയത്.

Continue Reading

സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണമെന്ന് സിപിഎം

തിരുവനന്തപുരം: സോളാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും പരസ്പരം നൽകിയ പരാതി പുറത്ത് വിടണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന് വി ഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആ അറസ്റ്റാണ് കോൺഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയിലേക്ക് ഉമ്മൻചാണ്ടിയെ നയിച്ചതെന്നും എ കെ ബാലൻ പറഞ്ഞു. സിബിഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോളാറിൽ […]

Continue Reading

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഈ യുവാവും ചികിത്സക്ക് എത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി.

Continue Reading

പൊലീസ് ചമഞ്ഞു; പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർക്കായി അന്വേഷണം

തൃശൂർ: പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർക്കായി അന്വേഷണം. പൊലീസ്‌ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് രാജലക്ഷ്മി ആളുകളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞു. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ പ്രതികളായ രാജലക്ഷ്മി, ലക്ഷ്മി എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്കായി തൃശൂർ, പത്തനംതിട്ട കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

Continue Reading

കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

കൊച്ചി: എറണാകുളം കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു ഏത് ആപ്പിൾ നിന്നാണ് ലോൺ എടുത്തെതെന്ന അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണ് . കടമക്കുടിയിൽ സാമ്പത്തിക ബാധ്യതയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. നിജോയുടെ ഭാര്യ ശിൽപയുടെ ഫോണ്‍ സൈബർ വിദഗ്ദ്ധരുടെ […]

Continue Reading