അധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസ്

കണ്ണൂർ: അധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമം. അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്തു. അധ്യാപകനെ പുറത്താക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് നിർദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. അധ്യാപകൻ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുകയാണ്

Continue Reading

പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: പീഡന പരാതിയിൽ പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

Continue Reading

തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

തിരുവല്ല: കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൂന്നു […]

Continue Reading

ലൈംഗിക ചുവയോടെ സംസാരിച്ചു; അലൻസിയറിനെതിരെ പൊലീസിൽ പരാതി നൽകി മാധ്യമ പ്രവർത്തക

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടൻ അലൻസിയറിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. നടന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറിന്‍റെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറയുന്നത്. പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണം […]

Continue Reading

നിപ്പ: കോട്ടയം ജില്ലാതല കോർ കമ്മിറ്റി യോഗം ചേർന്നു, മുന്നൊരുക്കങ്ങൾ വിലയിരുത്തി

കോട്ടയം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ, സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്‌കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ […]

Continue Reading

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അപകടത്തെ തുടർന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ആറാം തീയതിയും മുതലാപൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടിരുന്നു. മീൻപിടുത്തം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെങ്കിലും വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Continue Reading

കാസര്‍ഗോഡ് 240 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോഡ് മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പനങ്ങള്‍ പിടികൂടിയത്. കാസറഗോഡ് ഉളിയത്തടുക്ക സ്വദേശി കെ. അന്‍വര്‍ അലി, ചെര്‍ക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു. 240 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെത്തിയത്.

Continue Reading

ഉപഭോക്തൃ കോടതി വിധിച്ചിട്ടും പരാതിക്കാരന് പണം തിരികെ നല്‍കാത്ത സ്ഥാപനമുടമയ്ക്ക് വാറണ്ട്

തൃശൂര്‍: ഉപഭാക്തൃ കോടതി വിധിച്ചിട്ടും പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാത്ത സ്ഥപന ഉടമയ്ക്ക് വാറണ്ട്. വിധിപ്രകാരം 2,23,000 രൂപയും പലിശയും നല്‍കാതിരുന്നതിനെ ചോദ്യംചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാറണ്ട്. തൃത്തല്ലൂര്‍ സ്വദേശികളായ പനക്കപ്പറമ്ബില്‍ സതീഷ് പി.ജി, ഭാര്യ ധന്യ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. കൊച്ചി ഇടപ്പള്ളിയിലുള്ള പവര്‍സോള്‍ ഉടമക്കെതിരെയാണ് വാറണ്ട് അയക്കുവാന്‍ ഉത്തരവിട്ടത്. സ്ഥാപനം വില്പന നടത്തിയ പൗള്‍ട്രി ഇന്‍കുബേറ്റര്‍ ഉപയോഗക്ഷമമായിരുന്നില്ല. മുട്ടകള്‍ വച്ച്‌ വിരിയിക്കുവാന്‍ ശ്രമിക്കുമ്ബോള്‍ ബഹുഭൂരിപക്ഷം മുട്ടകളും വിരിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് […]

Continue Reading

CPI (M) വ്യാജ പ്രചരണം അവസാനിപ്പിക്കണം; എൻ. ഹരി

പാവപ്പെട്ട റബ്ബർ കർഷകർക്ക് തറവില 250 രൂപ നൽകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ അടുത്ത തിരഞ്ഞെടുപ്പിലും വാഗ്ദാനം ആവർത്തിച്ചതല്ലാതെ കർഷകർക്കായി ഒന്നും ചെയ്തില്ല. ഇത് മറച്ച് വയ്ക്കാനായി നിരന്തരമായി കേന്ദ്ര സർക്കാരിനും റബ്ബർ ബോർഡിനും എതിരെ വ്യാപകമായി വ്യാജപ്രചരണങ്ങൾ നടത്തുകയും സമരകോലാഹലങ്ങൾ നടത്തുകയുമായിരുന്നു എന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ.ഹരി. റബ്ബർ ബോർഡ് നിർത്തലാക്കുന്നു ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റുന്നു കപ്പ്ലoബ് ( ചിരട്ട പ്പാൽ) ഇറക്കുമതി തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞിരുന്നത്. ഇതെല്ലാം […]

Continue Reading

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാറ്റി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാറ്റി. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. അട്ടക്കുളങ്ങരയിൽ നിന്നും ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാറ്റിയത്. അട്ടക്കുളങ്ങര ജയിലിലായിരുന്നു കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ തടവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പരിധിയിലെ പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട […]

Continue Reading