തിരുവല്ലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ പുളികീഴില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു. തമിഴ്നാട് സ്വദേശിക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ഇടിച്ച്‌ തെറിപ്പിച്ച കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഇന്നലെ ചേര്‍ത്തലയില്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കല്‍ […]

Continue Reading

സോളാര്‍ കേസില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നതയില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തന്റെ മുൻ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ അനധികൃത സ്വത്ത് സമ്ബാദന പരാതി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിജിലൻസ് അന്വേഷണത്തില്‍ ആശങ്കയില്ല. രേഖകള്‍ എല്ലാം കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിറക്കല്‍ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനായി പിരിച്ച തുക വകമാറ്റി ചിലവഴിച്ചു എന്ന കേസില്‍ വിജിലൻസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം. കെ കരുണാകരന് ട്രസ്റ്റ് വഴി പിരിച്ച തുക ഉപയോഗിച്ച്‌ സ്കൂള്‍ ഏറ്റെടുക്കാനായില്ലെങ്കിലും കൃത്യമായ […]

Continue Reading

ആനക്കൊമ്പുമായി രണ്ടുപേരെ പിടികൂടി; പ്രതികളിൽ ഐഎൻടിയുസി നേതാവിന്റെ മകനും

തേനി(തമിഴ്‌നാട്):കമ്പത്തിന് സമീപം ആനക്കൊമ്പുമായി രണ്ടുപേരെ സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. തേനി കൂടല്ലൂര്‍ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണന്‍ (32),ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ (28) എന്നിവരാണ് പിടിയിലായത്.വണ്ടന്‍മേട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഐന്‍.ടി.യൂ.സി ജില്ലാ പ്രസിഡന്റുമായ രാജാ മാട്ടുക്കാരന്റെ മകനാണ് പിടിയിലായ മുകേഷ് കണ്ണന്‍. തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. […]

Continue Reading

നിപ വൈറസ്: കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോടെത്തി

കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി..വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും.ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക. അതേസമയം […]

Continue Reading

നീരേറ്റുപുറം ജലോല്‍സവം ഇന്ന്

എടത്വ:നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ ജനകീയ ട്രോഫിക്ക് വേണ്ടിയുള്ള നീരേറ്റുപുറം ജലോല്‍സവം ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. ജലോല്‍സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരത്തില്‍ ഒന്നാം ഹീറ്റ്സില്‍ ആനാരി, ആയാപറമ്പ് വലിയ ദിവാന്‍ജി, തലവടി. രണ്ടാം ഹീറ്റ്സില്‍ ദേവാസ്, ചെറുതന. മൂന്നാം ഹീറ്റ്സില്‍ സെന്റ് ജോര്‍ജ്ജ്, വെള്ളംകുളങ്ങര എന്നി വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മണലി, ചെത്തിക്കാടന്‍. വെപ്പ് ബി ഗ്രേഡില്‍ ചിറമേല്‍ തോട്ടുകടവന്‍, […]

Continue Reading

തൃശൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കുഞ്ഞും മരിച്ചു

തൃശൂർ: ചിറക്കാക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ജോൺസനും ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി […]

Continue Reading

തൃശൂരിൽ മകന്റെ കുടുംബത്തെ പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആക്രമണത്തിൽ ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, 12 വയസ്സുള്ള മകൻ എന്നിവ‍ർക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ കുടുംബം ഗുരുതരാവസ്ഥയിൽ എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി വീട്ടില്‍ […]

Continue Reading

കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകന് കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്. നിപ സ്ഥിരീകരിച്ച ആളുകൾ എത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ 706 പേരാണ് കോണ്‍ടാക്ട് […]

Continue Reading

ആടിനെ അഴിക്കാൻ പോയ വീട്ടമ്മയെ ട്രെയിൻ തട്ടി; ഗുരുതര പരിക്ക്

വൈക്കം: ആടിനെ അഴിക്കാൻ പോയ വീട്ടമ്മയ്ക്ക് ട്രെയിൻ തട്ടി ഗുരുതരമായ പരിക്ക്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. കടുത്തുരുത്തി പൂഴിക്കോൽ മ്യാലിൽ വീട്ടിൽ ലതാമണി (58) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആടുകളെ അഴിച്ച് കൊണ്ട് വരുന്നതിനിടെ ആട് റെയിൽവേ ട്രാക്കിലിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം -കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ നാട്ടുകാരും […]

Continue Reading

സ്ലാബ് ഇടിഞ്ഞു വീണു ബീഹാർ സ്വദേശി മരിച്ചു

കായംകുളം ചേരാവള്ളിയിൽ കടമുറി പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞു വീണു ബീഹാർ സ്വദേശി മരിച്ചു. അജയകുമാർ (35) ആണ് മരിച്ചത്. ബീഹാർ സ്വദേശി മുന്ന ചൗധരിക്ക് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയോടെയാണ് സംഭവം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading