ഏഴ് ലക്ഷം കടന്ന് യൂത്ത്കോൺഗ്രസ് അംഗത്വം; സജീവമായത് രാഹുലും അബിനും അനുതാജും

കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. 7 ലക്ഷത്തിലധികം മെമ്പർഷിപ്പുകൾ പുതിയതായി സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഉണ്ടായി. ഒരുമാസം ആയിരുന്നു ആദ്യം വോട്ടോടുപ്പിനും അംഗത്വ വിതരണത്തിനുമായി ഉണ്ടായിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മരണം കാരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണവും വോട്ടെടുപ്പ് നീട്ടിവെച്ചു. ഇതിനിടയിൽ കോടതി ഇടപെടൽ മൂലവും ആഴ്ചകളോളം വോട്ടെടുപ്പ് നീണ്ടു. ഇതുവരെയുള്ള ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം പുതിയ സമവാക്യങ്ങൾ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കെ സി വേണുഗോപാൽ നിന്ന് […]

Continue Reading

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.

Continue Reading

ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു പ്രസാദ്. ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു. അപകടം എങ്ങനെ […]

Continue Reading

ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും

ഇടുക്കി: ജില്ലയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഡാമുകളിലെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ പോരായ്മകളും യോഗത്തിൽ ചർച്ചയായി. സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും. അവശ്യമെങ്കിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും സന്ദർശകർക്കായുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ച് കയറിയതും പലയിടങ്ങളിൽ താഴിട്ട് […]

Continue Reading

പി.എസ്.സിയുടെ പേരില്‍ തട്ടിപ്പ്: യുവതി അറസ്റ്റില്‍

തിരുവനന്തപുരം: പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച്‌ 15 ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന യുവതി ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസില്‍ കീഴടങ്ങി. തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി കെ.ആര്‍. രശ്മിയാണ് പുലര്‍ച്ച 5.30 ഓടെ മൂന്ന് വയസ്സുള്ള കൈക്കുഞ്ഞുമായി കീഴടങ്ങിയത്. ഇവരെ സൈബര്‍ സിറ്റി അസി. കമീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും താനും കുടുംബവും വഞ്ചിക്കപ്പെടുകയായിരുന്നെന്നും രശ്മി മൊഴിനല്‍കി. അടൂര്‍ സ്വദേശിനി ആര്‍. […]

Continue Reading

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ യുവാവ് ട്രെയിൽ തട്ടി മരിച്ചു

കുറുപ്പന്തറ: കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൽ തട്ടി മരിച്ചു. ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത് (26) മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. ഭാര്യ: അശ്വതി. ഏകമകൻ: അഭിലാഷ്.

Continue Reading

കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

കടുത്തുരുത്തി: കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നടക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീവുന്നത് കണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപെടുത്തി കുളത്തിന് കരയ്‌ക്കെത്തിക്കുകയും ഉടന്‍തന്നെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ […]

Continue Reading

സൈബര്‍ ആക്രമണം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മറിയ ഉമ്മൻ പരാതി നൽകിയിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തിൽ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെ […]

Continue Reading

പീഡന പരാതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്

കാസർകോട്: നടനും ചാനൽ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സ്വദേശിനിയാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറാണ് യുവതി, ഷിയാസുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരു എന്നുമാണ് പരാതി. 11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

Continue Reading

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി രാഹുല്‍ സധാശിവൻ ചിത്രം ഭ്രമയുഗത്തിലെ മമ്മുട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്ത്തിയായി. ആഗസ്റ്റ് 17 നാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രത്തിന്റെ ചിത്രീകരണമിപ്പോള്‍ പുരോഗമിക്കുകയാണ്. അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ സദാശിവൻ […]

Continue Reading