കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരളത്തിന്റെ കാർഷിക മേഖലയെ അടുത്തറിയാനും ഈ മേഖലയിൽ തൊഴിൽ നേടാനും,സംരംഭകരാകാനും താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. ക്രോപ് പ്ളാനിങ് ആൻഡ് കൾട്ടിവേഷൻ, കാർഷിക വിജ്ഞാന വ്യാപനം, അഡ്മിനിസ്ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രയോഗികപരിശീലനം നേടാനും കൃഷിഭവനുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റ അപ്ഡേഷൻ ഡാറ്റ എൻട്രി എന്നിവയെ ക്കുറിച്ച് അറിയാനും താല്പര്യം ഉള്ളവർക്ക് ഇന്റേൺഷിപ് അവസരം പ്രയോജനപെടുത്താം. യോഗ്യത:വി എച്ച് എസ് ഇ യിൽ(അഗ്രി) സർട്ടിഫിക്കറ്റ് ഉളളവരോ അഗ്രികൾച്ചർ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉളളവരോ ആകണം അപേക്ഷകർ. പ്രായം:1/8/23ന് […]

Continue Reading

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ വീട്ടിൽ സിറിൻ സിബി (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സന്തോഷ് കുമാർ, സി.പി.ഓ […]

Continue Reading

കെഎസ്ആർടിസി ജനതാ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ ഇത് വഴി സാധിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ്. അധിക കിലോമീറ്ററിന് 108 പൈസ നിരക്ക് ഈടാക്കും. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ്സിൽ യാത്ര ചെയ്യാൻ ആണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിലേക്ക് എത്തുന്നവര്‍ക്ക് സൗകര്യപൂര്‍വ്വം എത്തിച്ചേരുന്ന വിധത്തിലാണ് […]

Continue Reading

വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി

വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷയില്ലാതെ യാത്രക്കാര്‍. തെരുവുനായ്ക്കളെയും സാമൂഹിക വിരുദ്ധരെയും ഭയക്കാതെ പ്ലാറ്റ്ഫോമിലൂടെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്.സുരക്ഷ ഭീഷണിയെക്കുറിച്ച്‌ യാത്രക്കാരും മാധ്യമങ്ങളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ ഇരുട്ടുവീണാല്‍ പ്ലാറ്റ്ഫോമുകളുടെ 80 ശതമാനവും ബ്ലാക്ക് സ്പോട്ടുകളായി മാറി. ജില്ലയിലെ തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനാണ് വര്‍ക്കല. സുരക്ഷാ വീഴ്ചയായി നിരവധി ഘടകങ്ങളാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. രാപകല്‍ ഭേദമില്ലാതെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ പ്ലാറ്റ്ഫോമില്‍ വിഹരിക്കുന്നുണ്ട്. രാത്രി ഇതുവഴി പോകുന്നവര്‍ക്ക് നേരെ അപ്രതീക്ഷിതമായി നായ്ക്കള്‍ കുരച്ചു പാഞ്ഞടുക്കാറുണ്ട്. സ്ത്രീകളും […]

Continue Reading

വൈക്കത്തഷ്ടമി: നവംബർ 24ന് കൊടിയേറ്റം, ഡിസംബർ 5ന് അഷ്ടമി, 6ന് ആറാട്ടോടെ സമാപനം

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിക്ക് നവംബർ 24ന് കൊടിയേറും രാവിലെ 8.45നാണു കൊടിയേറ്റ്. ഡിസംബർ 5നാണ് അഷ്ടമി. 6ന് ആറാട്ടോടെ സമാപിക്കും. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തി ലെ കാർത്തിക ഉത്സവത്തിന് നവംബർ 19ന് രാവിലെ 8.30നു കൊടിയേറും. 27നാണ് തൃകാർത്തിക. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയാ യുള്ള പുള്ളി സന്ധ്യവേല ഒക്ടോബർ 19, 21, 23, 25 തീയതികളിൽ നടത്തും. ഒക്ടോ ബർ 18ന് പുള്ളിസന്ധ്യവേലയുടെ കോപ്പു തുക്കൽ. മുഖസന്ധ്യ വേല ഒക്ടോബർ […]

Continue Reading

നിപ: വവ്വാലുകളെ ഓടിക്കരുത്,പന്നികളെ ശ്രദ്ധിക്കണം മുന്നറയിപ്പ് നല്‍കി : മൃഗസംരക്ഷണ വകുപ്പ്

കൊല്ലം : നിപഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. പഴം തീനി വവ്വാലുകളാണ് നിപാ രോഗം കൂടുതല്‍പരത്തുന്നത്.അവയുടെ ആവാസകേന്ദ്രങ്ങളില്‍ ചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ അവയില്‍ വൈറസുകള്‍ പെരുകാനിടയുണ്ട്. ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുള്ള സാധ്യതയും കൂടും. വവ്വാല്‍ കടിച്ചുപേക്ഷിച്ചതാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ തൊടുകയോ കഴിക്കുകയോ ചെയ്യരുത്. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കരുത്. വവ്വാലുകള്‍ കൂട്ടമായി പാര്‍ക്കുന്ന മരത്തണലുകളില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടാന്‍ പാടില്ല. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളാണ്. അവയില്‍ ഇറങ്ങുകയോ വെള്ളം […]

Continue Reading

മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച തേക്കു തടികൾ പിടികൂടി

ആര്യങ്കാവ്: മഹാഗണി തടികൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ 72 തേക്കു തടികൾ വനം റേഞ്ച് അധികൃതർ പിടികൂടി. തമിഴ്നാട്ടിലേക്ക് കോട്ടവാസൽ അതിർത്തിയിലൂടെ ലോറിയിൽ കത്തുന്നതിനിടയിലാണ് പിടിയിലായത്. തെന്മല അമൽ ടിംബേഴ്സിന്റെ കെഎൽ 25 ക്യു 4719 എന്ന ടോറസ് ലോറിയുടെ മഹാഗണി തടികൾക്കടിയിലായിരുന്നു തേക്ക് തടികൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇത്തിക്കരയിലെ ഹുസൈൻ എന്നയാളിൽ നിന്നു ചെങ്കോട്ട ഖാജ ടിംബേഴ്സ് ഉടമ ഹാജ വാങ്ങിയതായിരുന്നു തടികൾ. കാര്യറയിലെ ജമാൽ എന്നയാളുടെ പ്രോപ്പർട്ടി മാർക്ക് […]

Continue Reading

തൃശൂരിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ഏഴുപേർ അറസ്റ്റിൽ

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ 3.5 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുൻ ജീവനക്കാരനടക്കം ഏഴുപേർ പോലീസ് അറസ്റ്റിൽ. ഒന്നാംപ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ പുള്ളംപ്ലാവില്‍ വിനില്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരയ്ക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ […]

Continue Reading

കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

കാസർകോട് : കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം ഹൈ റിസ്ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്.

Continue Reading

പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം നടന്നു

പട്ടിക ജാതി ക്ഷേമസമിതി ചേർത്തല ഏരിയ പ്രവർത്തന യോഗം ജില്ലാ പ്രസിഡന്റ്‌ സ: ഡി ലക്ഷ്മണൻ ഉത്ഘാടനം നിർവഹിച്ചു. ചേർത്തല ഏരിയ പ്രസിഡന്റ്‌ റ്റി എസ് സുധിഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി റ്റി ധർമ്മജൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം M L പ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ, അഞ്ജിത, ശോഭ തിലകൻ, ഏരിയ ഭാരഭാഗികളായ കൊച്ചപ്പൻ, ലാൽജി, രമ്യ രാജിവ്, ബാബുക്കുട്ടി, പ്രദീപ്‌ CPIM പള്ളിപ്പുറം(S) LC സെക്രട്ടറി […]

Continue Reading