മകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു;സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട:പത്തനംതിട്ടയില്‍ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്.പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്തത് തട്ടാരുപടി സ്വദേശി മാത്യു ടി അലക്‌സ് എന്ന യുവാവാണ്. ഇന്ന് രാവിലെ മാത്യു ടി അലക്‌സിന്റെ അഞ്ച് വയസായ ഇളയ മകന്‍ മെയ്വിന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ മാതാവ് വിദേശത്താണ് […]

Continue Reading

മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മാധ്യമങ്ങളെ കാണുന്നത്.

Continue Reading

പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മു‍ഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

കണ്ണൂർ: പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മു‍ഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നു. മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത്‌ ജാതിവ്യവസ്ഥയുടെ ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങളിൽനിന്ന്‌ കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല

Continue Reading

വൈക്കത്ത് കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു

വൈക്കം: കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു. ഇതിൽ നിന്നും ഉണ്ടായ തീയിൽ ടിവി വച്ചിരുന്ന മേശയും വീടിന്റെ ജനലും കത്തി നശിച്ചു. ഹോട്ടൽ തൊഴിലാളിയായ ഉല്ലല തലയാഴം പഞ്ചായത്ത് 14-ാം വാർഡിൽ മണമേൽത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്.

Continue Reading

നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല. അവരവർക്ക് ബോധ്യമില്ലാത്ത […]

Continue Reading

യുവാവിനെ പാടത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കോഴഞ്ചേരി: യുവാവിനെ കോയിപ്രം അയിരക്കാവ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. കൊലപാതകത്തിനു പിന്നില്‍ മോന്‍സി എന്നയാളാണെന്നു സംശയിക്കുന്നു. മോന്‍സിയുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു

Continue Reading

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി എന്ന ബിജു ( ഉണ്ണിയപ്പൻ ) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ചിറക്കലില്‍ സംഘര്‍ഷം നടക്കുകയും ഇതില്‍പെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേറൊരു രോഗിയെ കാണാന്‍ താലൂക്ക് ആശുപത്രിയിലെത്തിയ സംഘം ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നും സൂചനയുണ്ട്. ചിറക്കലില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെയാണോ ഇദ്ദേഹത്തെയും […]

Continue Reading

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ കേരളത്തിലെ 45 സഹകരണ ബാങ്കുകൾ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിലായി കേരളത്തിലെ 45 സഹകരണ ബാങ്കുകൾ. അയ്യന്തോളിനും കരുവന്നൂരിനും പിന്നാലെ ഈ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ ശേഖരിച്ചതായി സഹകരണ വകുപ്പിലെ ഉന്നതർക്കും അറിയാം. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു […]

Continue Reading

ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത് ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍, ആധാര്‍ നമ്ബര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ നിയമനം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിവിധ സേവനങ്ങള്‍ക്ക് ഒറ്റ രേഖയായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതി. ഇക്കാര്യം വിശദമായി പറയുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്കേന്ദ്ര ആഭ്യന്തരമന്ത്രാലയം […]

Continue Reading

നിപ്പ വൈറസ് ബാധ:കോഴിക്കോട് കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ്

കോഴിക്കോട്: രാത്രി എട്ടുമണിവരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായ സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവു വരുത്തിയത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടത്‌ നിപ്പ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരിക്കണമെന്ന് […]

Continue Reading