പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; അസം സ്വദേശി അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ നീൽ ദാസിനെ (30) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ചെറുതോണി ടൗണിൽ പത്തുവർഷത്തോളമായി ജോലിചെയ്ത് താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളെയാണ് പീഡിപ്പിച്ചത്. ഇവർ തനിച്ചുണ്ടായിരുന്ന സമയത്ത് മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു പ്രതി മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡിപ്പിക്കുവാൻ ശ്രമം നടത്തുന്നത് മറ്റൊരു അതിഥി തൊഴിലാളി കാണുകയും തുടർന്ന് […]

Continue Reading

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 9: 30 മണിയോടുകൂടി വീട്ടിൽ വച്ച് ഭാര്യയുമായി വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് ജനലിൽ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. […]

Continue Reading

ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടു; ആരോപണവുമായി മന്ത്രി

കോട്ടയം: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്നാണ് മന്ത്രി പറഞ്ഞത്. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ‘ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. […]

Continue Reading

ഫിനാൻസ് സ്ഥാപനത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

കോട്ടയം: കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനമായ സുധ ഫിനാൻസിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ ഭാഗത്ത് അനീഷ് ഭവനം വീട്ടിൽ അനീഷ് ആന്റണി (25) യെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സുധ ഫിനാൻസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് […]

Continue Reading

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി

ഡെല്‍ഹി : ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്ബനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്ബനികള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ […]

Continue Reading

നിപ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടന്‍ ഇടപെടും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടപെടുമെന്ന് ആരോഗ്യമന്ത്രി.കളക്ടര്‍ നിര്‍ദേശം നല്‍കുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്നുതന്നെ നിര്‍ദേശം നല്‍കുമെന്ന് കളക്ടറും വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയതിനാലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നവോദയ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. 500 ന് മുകളിലുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എത്തിയത്. ഇന്നലെ നിയന്ത്രണങ്ങള്‍ വകവെയ്ക്കാതെ കോഴിക്കോട് എന്‍ഐടിയും പ്രവര്‍ത്തിച്ചു. നിയന്ത്രണം ലംഘിച്ച്‌ ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.നിപ ബാധിച്ച്‌ രണ്ട് പേര്‍ മരിച്ച […]

Continue Reading

ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതക്കും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യുന മര്‍ദ്ദം ചക്രവാതചുഴി ദുര്‍ബലമായി. എന്നാല്‍ മധ്യകിഴക്കന്‍ […]

Continue Reading

എഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11 കോടി രൂപ കെല്‍ട്രോണിന് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി

കൊച്ചി : എഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11 കോടി രൂപ കെല്‍ട്രോണിന് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. നേരത്തെ സാമ്ബത്തിക ഇടപാടുകള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂണ്‍ 23 മുതല്‍ കാമറ പ്രവര്‍ത്തനം തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കാന്‍ കോടതി അനുമതി നല്‍കിയത്. ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. എ ഐ ക്യാമറ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് കരാറുകാര്‍ക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്. ഈ ഉത്തരവാണ് […]

Continue Reading

ഇപ്പോഴും തനിക്കെതിരെ വ്യക്തി ആക്ഷേപം തുടരുന്നു : ചാണ്ടി ഉമ്മന്‍ എം.എല്‍.എ

കോട്ടയം : തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. രണ്ടുമാസം മുന്‍പ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരില്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറെ നാളായി കുടുംബത്തെ വേട്ടയാടുന്നു. ദേശാഭിമാനി എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക് ഓര്‍മ്മയുണ്ട്. ദേശാഭിമാനിയും , കൈരളിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തി ജീവിതത്തെ ഉന്നം വയ്ക്കുന്നു. മാണി സാറിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഇതൊക്കെ ചെയ്തിട്ടും അവര്‍ പറയുന്നത് ചെയ്തത് കോണ്‍ഗ്രസുകാരാണെന്നാണ്, 20 വര്‍ഷമായി കുടുംബത്തെ […]

Continue Reading

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ജനുവരി 25ന്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തിയറ്ററിൽ എത്തും

Continue Reading