കടുത്തുരുത്തിയിൽ അംഗ പരിമിതനായ ലോട്ടറി വില്പനക്കാരൻ്റെ കടയിൽ മോഷണം

കടുത്തുരുത്തി: ഗവൺമെന്റ് സ്കൂളിന് മുൻവശം ചെറിയ പെട്ടിക്കടയിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗ പരിമിതനായ കല്ലറ കളമ്പുകാട്ട് വീട്ടിൽ രമേശന്റെ കടയിൽ നിന്നാണ് പട്ടാപകൽ മോഷണം നടന്നത്. ചിട്ടി കിട്ടിയ വകയിൽ ലഭിച്ച തുകയും അമ്മയ്ക്കുള്ള മരുന്നുകളും, അമ്മയുടെ ഉൾപ്പെടെ രണ്ട് എടിഎം കാർഡും ഉൾപ്പെടെയുള്ള ബാഗാണ് മോഷണം പോയത്. രാവിലെ 9 മണിയോടെ പൈസ അടങ്ങിയ ബാഗ് കടയുടെ അകത്തുവച്ച് കടയുടെ പുറത്ത് റോഡിൽ നിന്ന് പതിവ് പോലെ ലോട്ടറി വിറ്റുകൊണ്ടിരുന്ന രമേശൻ വൈകിട്ട് […]

Continue Reading

ഗുരുദേവക്ഷേത്രത്തിലെ മോഷണം; മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ: ചമ്പക്കര ആശ്രമം പടിഭാഗത്തുള്ള ഗുരുദേവ ക്ഷേത്രത്തിൽ കയറി മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര അഞ്ചാനിയിൽ വീട്ടിൽ മനോജ് കുമാർ എ.ടി (50) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കറുകച്ചാൽ ചമ്പക്കര ആശ്രമംപടി ഭാഗത്തുള്ള ഗുരുദേവക്ഷേത്രത്തിന്റെ ശ്രീകോവിലും, തുടർന്ന് ഓഫീസ് ഹാളും കുത്തിത്തുറന്ന് പൂജാ പാത്രങ്ങളും, വിളക്കുകളും, ഓട്ടുരുളിയും ഉൾപ്പെടെ 15,000 രൂപയോളം വില വരുന്ന സാധനങ്ങളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. […]

Continue Reading

ദേശീയ പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ നടപടി

കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ രോഗികളുടെ കാസപ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള യോഗ്യത ഉറപ്പുവരുത്തുകയും, അതാത് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ അപ്രൂവല്‍ എടുത്തിനുശേഷം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതുമാണ്. രോഗികള്‍ക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കുവാന്‍ ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ അതാത് ജില്ലാ കോര്‍ഡിനേറ്റര്‍മാരില്‍ […]

Continue Reading

റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത്. ഭർത്താവിനൊപ്പം വീട്ടു സാധനങ്ങൾ വാങ്ങി മടങ്ങും വഴി ബൈക്ക് കുഴിയിൽ വീണു മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ […]

Continue Reading

തമിഴ്‌നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട്: തമിഴ്‌നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി 15,000 രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം ആര്‍.എസ്.റോഡ് സ്വദേശികളായ ചെരപറമ്ബില്‍ മുഹമ്മദ് അന്‍സാര്‍ (34), കാളന്‍തൊടി ജാഫര്‍ (34), വയലിപാടത്ത് അസൈനാര്‍(47) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ശൗചാലയ മാലിന്യമെടുക്കുന്ന തൊഴില്‍ ചെയ്യുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സത്യമംഗലം സ്വദേശി കാര്‍ത്തിക്കിന്റെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ 11.30ന് നാല് പേര്‍ ചേര്‍ന്ന് കാര്‍ത്തിക്കിനെ ഭാരതപ്പുഴയുടെ സമീപം കൊണ്ട് പോയി കത്തികാട്ടി പണം കവര്‍ന്നെന്നാണ് പരാതി. കൈയിലുണ്ടായിരുന്ന […]

Continue Reading

പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കല്‍പ്പറ്റ: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് മരിച്ചത്. കല്‍പ്പറ്റ മേലേ അരപ്പറ്റ ആറാം നമ്ബര്‍ പുഴയിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച്‌ എത്തിയ നാട്ടുകാര്‍ ഉണ്ണികൃഷ്ണനെ കരക്കെത്തിച്ച്‌ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാന്തന്‍പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പ്പെട്ട അരപ്പറ്റ ആറാംനമ്ബര്‍ പുഴ.

Continue Reading

കോഴിക്കോട് വീണ്ടും നിപ വന്നതിന്റെ കാരണം; പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. 994 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 304പേരുടെ സാംപിൾ ശേഖരിച്ചു. 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്. 2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ […]

Continue Reading

കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ പ്രൊട്ടക്ടറിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ആന്റി കറപ്ഷൻസ് ബ്യൂറോ മധ്യ കിഴക്കൻ മേഖല മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന ഫണ്ടുകളിലും, സേവനങ്ങളിലും ക്രമക്കേട് നടക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പരിശോധന നടക്കുന്നത്. വിജിലൻസ് പരിശോധനയെക്കുറിച്ച് മുൻകൂട്ടി […]

Continue Reading

കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം; സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി 1397 ലെ മുൻ ഭരണ സമതി അംഗ ങ്ങളും ഏതാനും ജീവനക്കാരും കൂടി നടത്തിയ അഴിമതി സംബന്ധിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) റുടെ അന്യോഷണ റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിച്ച് സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും , നിക്ഷേപകരുടേയും കോടി കണക്കിന് രൂപാ എത്രയും വേഗം കൊടുത്ത് തീർക്കണമെന്ന് സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, […]

Continue Reading

താനൂര്‍ കസ്റ്റഡി കൊലപാതകം; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തത്. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെ രേഖപ്പെടുത്തും.

Continue Reading