പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്.

Continue Reading

ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർക്കഥയാകുന്ന സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് സഹകരണ സംഘങ്ങളെന്ന് പറഞ്ഞ മന്ത്രി അവയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായും ആരോപിച്ചു. കൂടാതെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെല്ലാം സുരക്ഷിതമാണെന്ന് ജനങ്ങളെ അറിയിച്ച മന്ത്രി അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ ഇടപെടലെന്നും കൂട്ടിച്ചേർത്തു. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന […]

Continue Reading

വ​ന്ദ​ന​ദാ​സ് ​കൊ​ല​ക്കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി

കൊ​ല്ലം: ഹൗ​സ്​ സ​ർ​ജ​ൻ വ​ന്ദ​ന​ദാ​സി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി. നേരത്തെ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ​ ആയിരുന്നു കേസ്. ചൊ​വ്വാ​ഴ്ചയോടെ ​ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി പൂ​ർ​ത്തി​യാ​ക്കി. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മെ​ന്ന​നി​ല​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യ കേ​സി​ൽ ജൂ​ലൈ ഒ​ന്നി​നാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ട്ടാ​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മേ​യ് 10ന് ​പു​ല​ർ​ച്ച വ​ന്ദ​ന​ദാ​സ് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പൊ​ലീ​സ് എ​ത്തി​ച്ച ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ […]

Continue Reading

‘ഞാൻ ആദ്യം’, കയർത്ത് സുധാകരൻ, പിണങ്ങി സതീശൻ, വീഡിയോ വൈറൽ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്ന് ചൊല്ലിയുള്ള സതീശന്റേയും സുധാകരന്റേയും തർക്കവീഡിയോ വൈറലാണ്. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്കവിഷയം. ഈ മാസം എട്ടിനായിരുന്നു പുതുപ്പള്ളിയിലെ വോട്ടെണ്ണൽ. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു […]

Continue Reading

പരിയാപുരത്തെ ‌ഡീസല്‍ ചോര്‍ച്ച; പെട്രോളിയം കമ്പനിക്ക് നോട്ടീസ് നല്‍കും

പെരിന്തല്‍മണ്ണ: പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായി കിണറുകളിലെ വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനി അധികൃതര്‍ക്ക് നോട്ടിസ് നല്‍കും . ഇന്നലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജല അതോറിറ്റി മൂന്ന് ദിവസം ഇടവിട്ട് നടത്തുന്ന ജല വിതരണത്തിന്റെ ഇടവേള കുറയ്ക്കാൻ ശ്രമം നടത്തും. കളക്ടറുടെ അനുമതിയില്ലാതെ ജലവിതരണം നടത്തുന്നതിലുള്ള സാങ്കേതിക പ്രതിസന്ധി പഞ്ചായത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ വിഭാഗം അസി. […]

Continue Reading

എ സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് നൽകും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. ഇന്നലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞതവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ […]

Continue Reading

കടലിൽ പാചകം ചെയ്യവേ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു

പരിയാരം : മീൻപിടിത്തത്തിനായി പോകുന്നതിനിടയിൽ കടലിൽ പാചകം ചെയ്യവേ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയറിനാണ് (32) പരിക്കേറ്റത്. ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയാണ് ഇയാൾ. ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏഴിമലയ്ക്ക് സമീപം പുറംകടലിൽ ആണ് സംഭവം. ഉടൻതന്നെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലും എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

Continue Reading

വ്യാജ ബുക്കിംഗ് പ്ലാറ്റ്ഫോമകൾ, മുന്നറിയിപ്പുമായി കെ.എസ്. ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Continue Reading

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്. ഭർത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Continue Reading

കാക്കനാട് ജലാറ്റിന്‍ കമ്പനിയില്‍ സ്ഫോടനം; ഒരാൾ മരിച്ചു

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബോയിലറിലാണ് പൊട്ടിത്തെറി നടന്നത്. ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Continue Reading