നിപ പ്രതിരോധം: ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണം

കോഴിക്കോട് : ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒപി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപി സേവനം ലഭ്യമാകുക. സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ […]

Continue Reading

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കം: ഒരാൾ വെട്ടേറ്റ് മരിച്ചു

കൊല്ലം: ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരം വെട്ട് തൊഴിലാളികളാണ്.

Continue Reading

ഞായര്‍ മുതല്‍ രണ്ടാം വന്ദേഭാരത്‌ സര്‍വീസ് ആരംഭിച്ചേക്കും

തിരുവനന്തപുരം > കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഞായര്‍ മുതല്‍ സര്‍വീസ് ആരംഭിച്ചേക്കും. കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി ഓടുന്ന ട്രെയിൻ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുമെന്നാണ് സൂചന. 24ന് രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പകല്‍ 3.05ന് തിരുവനന്തപുരത്ത് എത്തും. അന്തിമ സമയക്രമീകരണങ്ങള്‍ വിദഗ്ധസമിതിയാണ് തീരുമാനിക്കുക.

Continue Reading

വയനാട് ജീപ് അപകടം: മരണപ്പെട്ട 9 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി തവിഞ്ഞാൽ കണ്ണോത്ത് മല ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Continue Reading

കാവിക്കൊടിയുമായി പരശുറാം എക്‌സ്പ്രസ് തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കാവിക്കൊടിയുമായി യുവാവ് ട്രെയിന്‍ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ മന്‍ദീപ് ഭാരതിയാണ് പിടിയിലായത്.സംഭവം നടന്നത് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലാണ്.പരശുറാം എക്സ്പ്രസാണ് തടഞ്ഞത്.സംഭവം നടന്നത് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഇന്ന് രാവിലെയായിരുന്നു. മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ട്രെയിനാണ് ഇയാള്‍ തടഞ്ഞത്. പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു.16,500 രൂപ ഈ വകയില്‍ കിട്ടാനുണ്ട് ഇത് കിട്ടാത്തതിനാലുള്ള പ്രതിഷേധമാണ് ഇയാള്‍ പ്രകടിപ്പിച്ചതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. കൈയിലുണ്ടായിരുന്ന വടിയില്‍ കാവിക്കൊടി […]

Continue Reading

മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

Continue Reading

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നു രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ നാലു ജില്ലകളിലും ശക്തമായ മഴ […]

Continue Reading

ഓടയില്‍ വീണ് വയോധികന് പരിക്കേറ്റു : പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോഴിക്കോട് ഓടയില്‍ വീണ, അരീക്കോട് സ്വദേശി മൂസക്ക എന്ന വയോധികന് പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമര്‍ശനം. അവികസിത രാജ്യങ്ങളില്‍ പോലും ഈ അവസ്ഥയില്ലെന്ന് വിമര്‍ശിച്ച കോടതി, പ്രതിമാസം ശമ്പളം പറ്റുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും കോടതി പറഞ്ഞു. അരീക്കോട് സ്വദേശി മൂസക്കോയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്തുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാത്തതെന്ന് കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണം. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്ത കൂടി പരിഗണിച്ചാണ് […]

Continue Reading

ഭാഗ്യശാലി നിങ്ങളാണോ…?; നമ്പർ അറിയണ്ടേ…

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനമായി ലഭിക്കുക 25 കോടിയാണ്. കോഴിക്കോട് നിന്നും വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റത് ഷീബ എസ് എന്ന ഏജന്റ് ആണ്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണ് സമ്മാനം.

Continue Reading

ഭരണഘടന പടിക്ക് പുറത്ത്; വീണ്ടും വിവാദം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന വാക്കുകളാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ പാര്‍ലമെന്റിലേക്ക് മാറിയതിന്റെ ഭാഗമായി സമ്മാനമായിട്ടാണ് അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്. നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ല എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വനിത […]

Continue Reading