റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ. നിലവിൽ കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമാണ് ഹരി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബോർഡിന്‍റെ […]

Continue Reading

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതൽ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായി കൈമാറേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ അവസരം ഒരുക്കുന്നത്. ഡിജിറ്റൽ […]

Continue Reading

കൊറിയൻ വീര​ഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം

ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1 തോൽപ്പിച്ചു. തുടക്കം മുതൽ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാൽ ​ഗോൾ കണ്ടെത്തനാായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ​ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടർക്കഥയാക്കി. കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. 9 ജില്ലകളിൽ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് തിരുവനന്തപുരം,കോട്ടയം ഇടുക്കി പാലക്കാട്,കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ […]

Continue Reading

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം

ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം. നടപടി ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന് ചേരും. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം. കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.പത്മകുമാറിനെ ഇതുവരെ […]

Continue Reading

കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും

തിങ്കളാഴ്ച രാവിലെ 8.30 നു തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ,​ ബിന്ദു കൃഷ്ണ,​ തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു. സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.

Continue Reading

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. എംടി സെറ്റെബെല്ല കപ്പലിലിലെ ഒരാളെ കാണാതായതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും FSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. മൂന്നു പേരെ കാണാതായതായി നേരത്തെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ് സ്വദേശികളെയാണ് കാണാതായത്. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ […]

Continue Reading

CMRL-മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ, ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി പിണറായി വിജയന്റെ മകൾ വീണ ടി. നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. നടപടി, അനാരോഗ്യം ചൂണ്ടിക്കാട്ടി. വീണയുടെ അപേക്ഷയിൽ ഇഡി ഇന്ന് തീരുമാനം അറിയിക്കും. വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്. സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ […]

Continue Reading

നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. മെഡിക്കൽ പ്രോട്ടോകോൾ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കൽ കോളജിൽ നൽകും. […]

Continue Reading

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ സൈന്യം. ബോംബാക്രമണം നിർത്തണമെന്ന് ഇറാനിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ […]

Continue Reading