കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള അവകാശം വീണയ്ക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. റെയ്ഡ് നടത്തി ഒന്നും കിട്ടാതെ വന്നപ്പോൾ തന്റെ സുഹൃത്തിനെ ഭീഷണി പെടുത്തിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. പിണറായി വിജയൻ്റെ ഇടപാട് ആണെന്ന് പറയാൻ ഇഡി പറഞ്ഞു. പിണറായിയെ കണ്ടിട്ട് പോലും ഇല്ല എന്ന് സുഹൃത്ത് മറുപടി പറഞ്ഞു. മകളെ പ്രതി ആക്കണോ എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. മെയ് 27ലെ റെയ്ഡ് സംബന്ധിച്ച് പല കഥകളും വന്നു. എന്നാൽ സുഹൃത്തിൻ്റെ വീട്ടിൽ ഗൗരവമായ വിഷയമാണ് നടന്നതെന്ന് അദേഹം പറഞ്ഞു.
