ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ. ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും നൽകുന്ന ബുക്ക് സ്‌റ്റൈൽ ഡിസൈനാണിതിന്. വലിയ സ്‌ക്രീനിൽ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ആപ്പിൾ പെൻസിൽസപ്പോർട്ടും ഇതിലുണ്ട്. ഐഫോൺ 18 പ്രോയും പ്രോ മാക്‌സുമാണ് പുറത്തിറങ്ങിയ മറ്റു മോഡലുകൾ. പെർഫോമൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസ്സിംഗിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന A20 പ്രോ ചിപ്പിന്റെ കരുത്താണ് ഈ ഫോണുകൾക്കുള്ളത്.
