വ്ലാദിമിർ പുടിന് ‘തിരുക്കുറൽ’ സമ്മാനിച്ച് നരേന്ദ്ര മോദി; ഇന്ത്യ – റഷ്യ ഉഭയകക്ഷി ചർച്ച ആരംഭിച്ചു

Breaking

ഡൽഹി: ഇന്ത്യ – റഷ്യ ഉഭയകക്ഷി ചർച്ച ആരംഭിച്ചു. മോദി – പുടിൻ കൂടിക്കാഴ്ച ഭാരത് മണ്ഡപത്തിൽ ആരംഭിച്ചു. വ്ലാദിമിർ പുടിന് ‘തിരുക്കുറൽ’ നരേന്ദ്ര മോദി സമ്മാനിച്ചു. തിരുക്കുറലിൻറെ റഷ്യൻ മൊഴിമാറ്റ പതിപ്പാണ് സമ്മാനിച്ചത്. വ്യാപാര സഹകരണം വർധിപ്പിക്കുന്നത് ചർച്ചയിലെ പ്രധാന അജണ്ട. 2030 ഓടെ 100 ബില്യൺ യുഎസ് ഡോളർ എന്ന ഉഭയകക്ഷി വ്യാപാര ലക്ഷ്യം. വ്യാവസായിക സഹകരണം വിപുലീകരിക്കും. റെയിൽവേ, തുരങ്ക നിർമ്മാണ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും. കൂടുതൽ ബിസിനസ്-ടു-ബിസിനസ് (B2B) അവസരങ്ങൾ സൃഷ്ടിക്കും. റഷ്യൻ വിപണിയിലേക്കുള്ള പ്രവേശനം ഇന്ത്യ ശക്തമാക്കും. ഇന്ധന, ഊർജ, ആണവ സഹകരണം ശക്തിപ്പെടുത്തും. തൊഴിൽപരമായുള്ള ആളുകളുടെ സഞ്ചാരം ശക്തമാക്കും. നിർണായക ധാതുക്കളുടെ കൈമാറ്റ ഇടനാഴിയിൽ സഹകരണം വർധിപ്പിക്കും. കൂടുതൽ സംയുക്ത സംരംഭങ്ങൾ പരിശോധിക്കും.ഓഗസ്റ്റ് 31-ന് ബിഷ്കെകിൽ നടന്ന എസ്.സി.ഒ (SCO) ഉച്ചകോടിയുടെ ഭാഗമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *